Advertisement

സ്ലൊവേനിയൻ സ്ട്രൈക്കർ ലൂക്കാ മേജ്സെൻ ഇനി ഗോകുലത്തിനായി ബൂട്ടുകെട്ടും

January 9, 2022
Google News 1 minute Read

ഐ ലീഗിൽ സ്ലൊവേനിയൻ സ്ട്രൈക്കർ ലൂക്കാ മേജ്സെൻ ഇനി കേരള ക്ലബ് ഗോകുലത്തിനായി ബൂട്ടുകെട്ടും. കഴിഞ്ഞ വർഷം ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സിന്റെ ടോപ് സ്‌കോറർ ആയിരിന്നു മേജ്സെൻ. ചർച്ചിലിനായി 11 ഗോളുകൾ നേടി. ഈ വർഷം നടന്ന ഐ ലീഗ് യോഗ്യതാ മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിനു വേണ്ടിയും സ്ലൊവേനിയൻ താരം കളിച്ചിരുന്നു.

Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

ഇന്ത്യയിലെത്തും മുമ്പ് സ്ലൊവേനിയൻ ലീഗിലെ താരമായിരുന്നു 32-കാരനായ മേജ്സെൻ. ‘ഐ ലീഗിൽ ഗോകുലം മികച്ച ടീമാണ്. കഴിഞ്ഞ വർഷം ചാമ്പ്യന്മാരായ ക്ലബിന്റെ കൂടെ കളിക്കുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്. കോച്ച് അന്നീസയുടെ കീഴിൽ ഇനിയും കിരീടങ്ങൾ നേടാൻ ഈ ക്ലബിന് കഴിയുമെന്നും മേജ്സെൻ പ്രതികരിച്ചു.

Story Highlights : luka-magsen-join-gokulam-fc-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here