Advertisement

സിപിഐഎം സമ്മേളനം നടന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്; വിമര്‍ശനങ്ങളെ ന്യായീകരിച്ച് കോടിയേരി

January 16, 2022
Google News 1 minute Read
kodiyeri balakrishnan

സിപിഐഎം തിരുവനന്തപുരം സമ്മേളനങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തിരുവനന്തപുരം സമ്മേളനം നടന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് കോടിയേരി പറഞ്ഞു. ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളും റാലിയും സാധാരണ നടത്താറുണ്ട്. ഹാളുകളിലാണെങ്കില്‍ 300 പേരെ പങ്കെടുപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വിമര്‍ശനങ്ങളുയരുന്നത് സാധാരണയാണെന്നും തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പാര്‍ട്ടിയല്ല സിപിഐഎം എന്നും കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു.(kodiyeri balakrishnan)

അതിനിടെ തിരുവനന്തപുരത്ത സിപിഐഎം നടത്തിയ മെഗാ തിരുവാതിരയില്‍ ക്ഷമചോദിച്ച് സംഘാടകസമിതി രംഗത്തെത്തി. തിരുവാതിര നടത്തിയ ദിവസവും അതിലെ ചില വരികളും പലര്‍ക്കും വേദനയുണ്ടാക്കി. അതില്‍ ക്ഷമചോദിക്കുന്നതായി നന്ദി പ്രസംഗത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തിനിടെ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാര്‍ട്ടി സമ്മേളനത്തിനെതിരെ പ്രതിപക്ഷനേതാവും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപിഐഎമ്മും ബിജെപിയും പൊതുപരിപാടികള്‍ സംഘടിപ്പിച്ചത്. ടിപിആര്‍ 36 ശതമാനം കടന്ന തിരുവനപുരത്ത് സിപിഐഎം ജില്ലാ സമ്മേളനം അടച്ചിട്ട ഹാളില്‍ നടന്നു. ടിപിആര്‍ 27 കടന്ന തൃശൂരില്‍ സിപിഐഎമ്മിന്റെ തിരുവാതിരയും ബിജെപിയുടെ പ്രതിഷേധ പരിപാടിയും നടന്നു. തൃശൂരില്‍ സംഘടിപ്പിച്ച തിരുവാതിരയില്‍ 80 ഓളം പേരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തത്. അതേസമയം കൊവിഡ് കണക്കിലെ
ടുത്ത് പൊതുപരിപാടികള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനുപിന്നാലെ സിപിഐയും പരിപാടികള്‍ റദ്ദാക്കിയതായി തീരുമാനമെടുത്തു.

Read Also : ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ്; ഫലം പൂര്‍ണമായി അറിയാം

അതിനിടെ കോണ്‍ഗ്രസിന് പിന്നാലെ പൊതുപരിപാടികള്‍ സിപിഐയും റദ്ദാക്കി. ഈ മാസം 31 വരെയുള്ള സിപിഐയുടെ എല്ലാ പൊതുചടങ്ങുകളും സമ്മേളനങ്ങളും റദ്ദാക്കിയതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ നടത്താനിരുന്ന ധര്‍ണയും മാറ്റി.

Story Highlights : kodiyeri balakrishnan, cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here