സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന്

സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം പിവി സിന്ധുവിന്. മറ്റൊരു ഇന്ത്യൻ താരമായ മാൾവിക ബൻസോദിനെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം ചൂടിയത്. 2019 നു ശേഷം സിന്ധു നേടുന്ന ആദ്യ രാജ്യാന്തര കിരീടമാണിത്. 2019ലെ ലോക ബാഡ്മിൻ്റൺ കിരീടമാണ് ഇന്ത്യൻ താരം അവസാന നേടിയത്. 2017ലും സിന്ധു സയ്യിദ് മോദി രാജ്യാന്തര ബാഡ്മിന്റൺ കിരീടം നേടിയിരുന്നു.
വെറും രണ്ട് സെറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ അനായാസമാണ് സിന്ധു വിജയിച്ചത്. സ്കോർ 21-13, 21-15. സെമിയിൽ റഷ്യൻ താരം എവ്ജീനിയ കോസെറ്റ്‌സ്‌ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ പോരിനെത്തിയത്.
Story Highlights : pv sindhu syed modi badminton
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here