Advertisement

ബജറ്റ് പ്രതീക്ഷകള്‍ ടോപ് ഗിയറില്‍; ഓട്ടോമൊബൈല്‍ മേഖലയുടെ കണക്കുകൂട്ടല്‍ ഇങ്ങനെ

January 30, 2022
Google News 1 minute Read

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക സമ്മര്‍ദ്ദത്തെ വിട്ടെറിഞ്ഞ് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള നയങ്ങളാകും ഇത്തവണത്തെ ബജറ്റിലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിപണിയില്‍ സ്ഥിരമായ മുന്നേറ്റം ഉണ്ടാക്കിവരുന്ന ഓട്ടോമൊബൈല്‍ മേഖലയ്ക്കും ബജറ്റിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. വളര്‍ച്ചയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഈ ബജറ്റില്‍ ഓട്ടോമൊബൈല്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുമെന്നും ഓട്ടോമൊബൈല്‍ രംഗം പ്രത്യാശിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്കും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കും നല്‍കിവരുന്ന സബ്‌സിഡി തുടര്‍ന്നും ഉണ്ടാകുമെന്നാണ് വാഹന കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടേയും സ്‌കൂട്ടറുകളുടേയും ജി എസ് ടി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇലക്ട്രിക് വാഹന മേഖല അതിവേഗം വളര്‍ന്നുവരികയാണ്. അതിനാല്‍ തന്നെ ഇത്തരം കമ്പനികളില്‍ നിക്ഷേപം നടത്താന്‍ വിദേശത്തുനിന്നുള്ള നിക്ഷേപകര്‍ക്കുള്‍പ്പെടെ വലിയ താല്‍പര്യമാണുള്ളത്. ഈ സാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള നയരൂപീകരണവും അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ഓട്ടോമൊബൈല്‍ മേഖല ആഗ്രഹിക്കുന്നത്.

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്ന സാഹചര്യം നിലവിലുള്ളതിനാലാണ് വ്യവസായികള്‍ക്ക് പ്രതീക്ഷയേറുന്നത്. റ്റു ജി ബയോഫ്യുവല്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം ഉണ്ടാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. കാര്‍ഷികാവശിഷ്ടങ്ങളും ബയോമാസും കൊണ്ട് ജൈവ ഇന്ധനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റ്റു ജി എഥനോള്‍ ബയോ റിഫൈനറികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നയരൂപീകരണം നടത്തുമെന്നും ഓട്ടോമൊബൈല്‍ രംഗം പ്രതീക്ഷിക്കുന്നുണ്ട്.

Story Highlights : what automobile industry expect from budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here