ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ ധനകാര്യമന്ത്രി, പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത; നിർമലാ സീതാരാമന്റെ ബജറ്റ് അവതരണത്തിനായി ആകാംക്ഷയോടെ രാജ്യം

ഇന്ത്യയിലെ ആദ്യത്തെ മുഴുവന്‍ സമയ ധനകാര്യമന്ത്രിയാണ് നിർമലാ സീതാരാമൻ. തുടര്‍ച്ചയായ നാലാം ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന നിര്‍മല സീതാരാമന്‍, ഇന്ദിരാഗാന്ധിക്കുശേഷം പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിത കൂടിയാണ്. ( nirmala sitharaman first full time fm )
ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ എം.ഫില്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ള നിര്‍മല സീതാരാമൻ ബജറ്റ് അവതരണത്തിലും ബജറ്റിലും ഇത്തവണ എന്തൊക്കെ അത്ഭുതങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം.
Read Also : ഈ ബജറ്റ് നിലകൊള്ളുന്നത് ആറ് തൂണുകളിൽ : നിർമലാ സീതാരാമൻ

2019-ലെ തന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് ബ്രീഫ്കേസിന് പകരം ഉപയോഗിച്ചത് ചുവന്ന ഒരു തുണിപ്പൊതിയാണ്.
രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച അത് പക്ഷേ വെറുമൊരു തുണിപ്പൊതിയായിരുന്നില്ല. വ്യാപാരികള്‍ പണ്ട് കാലം മുതല്‍ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്തകമാണ്. ഇതിന് ഹിന്ദിയില്‍ ‘ബഹി ഖാത’ എന്നാണ് പറയുക.
ബഹി ഖാത തെരഞ്ഞെടുക്കാനുള്ള തീരുമാനം ബ്രീഫ്കേസ് കൊണ്ടുപോകുന്ന കൊളോനിയല്‍ സമ്പ്രദായം ഉപേക്ഷിക്കാനുള്ള നീക്കമായി കണക്കാക്കപ്പെട്ടു.

തൊട്ടടുത്ത വര്‍ഷവും നിര്‍മല ബഹി ഖാത തന്നെയാണ് ഉപയോഗിച്ചത്.
2019ലും 2020ലും ബജറ്റ് ബ്രീഫ്കേസിന് പകരം ‘ബഹി ഖാത’ എന്ന ചുവന്ന തുണിപ്പൊതി ഉപയോഗിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍, കഴിഞ്ഞ വര്‍ഷം ചരിത്രത്തില്‍ ആദ്യമായി കടലാസ് രഹിത ബജറ്റും അവതരിപ്പിച്ചു. കടലാസ് രഹിത ബജറ്റ് അവതരിപ്പിപ്പോൾ ബഹി ഖാത ഒരു ടാബ്ലെറ്റിന് വഴിമാറി.
Story Highlights : nirmala sitharaman first full time fm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here