ഇത് പുതിയ ഇന്ത്യയുടെ ബജറ്റ്: ധനമന്ത്രി നിർമല സിതാരാമൻ

അവതരിപ്പിച്ചത് പുതിയ ഇന്ത്യയുടെ ബജറ്റെന്ന് ധനമന്ത്രി നിർമല സിതാരാമൻ. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തമായി തിരികെ വരും. എല്ലാവർക്കും പാർപ്പിടവും വെള്ളവുമാണ് ലക്ഷ്യം. ഡിജിറ്റൽ എക്കോണമി കരുത്തുള്ളതായി എന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അല്പ സമയം മുൻപാണ് മന്ത്രി ബജറ്റ് പ്രഖ്യാപിച്ചത്. (nirmala sitharaman talks budget)
പ്രതിസന്ധികൾ മറികടക്കാൻ രാജ്യം സജ്ജമാണ്. സമ്പദ് വ്യവസ്ഥ ശക്തമായി തിരികെ വരും. ഡിജിറ്റൽ എക്കോണമി കരുത്തുള്ളതായി. എല്ലാവർക്കും പാർപ്പിടവും വെള്ളവുമാണ് ലക്ഷ്യം. പുതിയ ഇന്ത്യയുടെ ബജറ്റാണ് ഇത്. വാക്സിനേഷനിൽ രാജ്യം മുന്നേറ്റമുണ്ടാക്കി. ഇന്ത്യയുടെ വളർച്ച മറ്റ് രാജ്യങ്ങളെക്കാൾ മികച്ചതാണ്. ബജറ്റിൻ്റെ ലക്ഷ്യം സ്വയംപര്യാപ്തത. ആരോഗ്യ-അടിസ്ഥാന മേഖലയിൽ കുതിപ്പുണ്ടായി. ആത്നനിർഭർ ഭാരതിന് മുഖ്യ പരിഗണന നൽകും. ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ നേട്ടമുണ്ടായി. 7 ഗതാഗത മേഖലകളിൽ ദ്രുത വികസനമാണ് ലക്ഷ്യം. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റർ പ്ലാൻ. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എൽഐസി സ്വകാര്യവത്കരണ നടപടി ഉടൻ നടപ്പിലാക്കും എന്നും ധനമന്ത്രി പറഞ്ഞു.
Read Also : ‘ബജറ്റിൽ ഏയിംസുമില്ല കെ-റെയിലുമില്ല, കേന്ദ്രം പുറം തിരിഞ്ഞ് നില്‍ക്കുന്നു; കോടിയേരി
ബജറ്റിൽ കേരളത്തിന് അവഗണനയാണ് ലഭിച്ചത്. ഏറെ പ്രതീക്ഷ കൽപ്പിച്ചിരുന്ന സിൽവർ ലൈൻ, എയിംസ് തുടങ്ങിയ പദ്ധതിയെ സംബന്ധിച്ച് പരാമർശനം പോലും ബജറ്റിലുണ്ടായില്ല. സിൽവർ ലൈൻ സംബന്ധിച്ച കാര്യങ്ങൾ പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് പദ്ധതി ബജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ് സൂചന. പരിസ്ഥിതി മന്ത്രാലയത്തിന്റേതുൾപ്പെടെയുള്ള അനുമതി ഇതുവരെ പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ലെന്നത് കേന്ദ്രസർക്കാർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
പദ്ധതിയുടെ ഡിപിആറിന് ഇതുവരെ കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെങ്കിലും പദ്ധതിക്കു തത്വത്തിൽ അംഗീകാരം ലഭിച്ചതിനാൽ ബജറ്റിൽ ഉൾപ്പെടുത്തുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. റെയിൽവേയുടെ വികസനത്തിന്റെ തുടർച്ചയായി പോലും കേന്ദ്രം ഇത് പരിഗണിക്കുന്നില്ലെന്നതാണ് ബജറ്റ് നൽകുന്ന സൂചന.
ഇതോടെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഇനി സംസ്ഥാനം പൂർണമായും കണ്ടെത്തേണ്ടി വരുമോയെന്ന ആശങ്കയും നിലവിൽ സംസ്ഥാന സർക്കാരിനുണ്ട്. ബജറ്റിൽ പദ്ധതിയെ കുറിച്ചു പരാമർശമില്ലാതായതോടെ പദ്ധതിയുടെ നടത്തിപ്പിനുള്ള തുക കേന്ദ്ര സർക്കാരോ അതു നൽകുന്നതിന് മറ്റ് ഏജൻസികളേയോ കേന്ദ്ര സർക്കാർ നിർദേശിക്കില്ലെന്നും ആശങ്ക ഉയരുന്നുണ്ട്.
Story Highlights : nirmala sitharaman talks about budget
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here