Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 12-02-2022 )

February 12, 2022
Google News 2 minutes Read
feb 12 news round up

തൃശൂർ-പുതുക്കാട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു ( feb 12 news round up )

തൃശൂർ-പുതുക്കാട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ട് ട്രാക്കിലൂടെയാണ് ട്രെയിനുകൾ കടത്തിവിട്ടു തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തൃശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. ഇതോടെ ട്രെയിൻ ഗതാഗതം താറുമാറായിരുന്നു. നിരവധി ട്രെയിനുകളാണ് പൂർണമായും, ചിലത് ഭാഗികമായും റദ്ദാക്കേണ്ടി വന്നത്.

ലോകായുക്തക്കെതിരേ വീണ്ടും വിമര്‍ശനവുമായി കെ.ടി.ജലീല്‍

ലോകായുക്തക്കെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ടി.ജലീല്‍. പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം മുതൽ

റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി (സിബിഡിസി) അടുത്ത സാമ്പത്തിക വർഷം മുതൽ. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആർബിഐ ആക്ട് ഭേദഗതി ചെയ്യാൻ നടപടികൾ തുടങ്ങിയിരിക്കുകയാണ് കേന്ദ്രം.

പി.വി.അന്‍വറിന് തിരിച്ചടി; വായ്പ തിരിച്ചടക്കാത്തതിന്‌ ജപ്തി നോട്ടീസ്

1.18 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിന് പി.വി.അന്‍വര്‍ എംഎല്‍എക്ക് ജപ്തി നോട്ടീസ്. 140 സെന്റ് സ്ഥലവും വസ്തുവകകളും ജപ്തി ചെയ്യാന്‍ ഒരുങ്ങി ആക്‌സിസ് ബാങ്ക്.

ഉക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

ഉക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ഉക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിർദേശം നൽകി.

Story Highlights: feb 12 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here