കെപിഎസി ലളിത ഇനി എത്തുക ‘കാര്‍ത്ത്യാനിയമ്മ’യായി; അവസാനം അഭിനയിച്ചത് മമ്മൂട്ടിക്കും നവ്യ നായർക്കുമൊപ്പം

സിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞ കെപിഎസി ലളിത അവസാനം അഭിനയിച്ച ‘ഭീഷ്മ പര്‍വം’, ‘ഒരുത്തീ’ എന്നീ എന്നീ ചിത്രങ്ങൾ തീയറ്ററില്‍ എത്താനിരിക്കെയാണ് ഈ വിടവാങ്ങല്‍. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ‘ഭീഷ്മ പര്‍വ’ത്തിൽ ‘കാര്‍ത്ത്യാനിയമ്മ’ എന്ന കഥാപാത്രമായാണ് ലളിത എത്തുന്നത്. ‘ഒരുത്തീ’ സിനിമയില്‍ നവ്യാ നായരുടെ അമ്മ വേഷത്തിലാണ് ലളിത അഭിനയിച്ചത്. രണ്ട് പ്രധാന ചിത്രങ്ങളില്‍ താൻ അഭിനയിച്ചത് കാണാൻ നില്‍ക്കാതെയാണ് കെപിഎസി ലളിത കഴിഞ്ഞ ദിവസം യാത്രയായിരിക്കുന്നത്
‘കാര്‍ത്ത്യാനിയമ്മ’യായിട്ടാണ് “ഭീഷ്‍മ പര്‍വ’ത്തില്‍ കെപിഎസി ലളിത അഭിനയിച്ചിരിക്കുന്നത്. ‘ഭീഷ്‍മ പര്‍വം’ എന്ന ചിത്രത്തിലെ കെപിഎസി ലളിതയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ‘ഭീഷ്‍മ പര്‍വം’ തീയറ്ററുകളിലെത്തുമ്പോള്‍ ഒരു നൊമ്പരത്തോടെയാകും കെപിഎസി ലളിതയെ പ്രേക്ഷകര്‍ കാണുക. നവ്യാ നായര്‍ നായികയായ ‘ഒരുത്തീ’ എന്ന ചിത്രമാണ് കെപിഎസി ലളിതയുടേതായി വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ള മറ്റൊന്ന്.വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 11നാണ് പ്രദര്‍ശനത്തിന് എത്തുക.
Read Also : പ്രതിഷേധ ഭൂമിയിൽ ഈ പെൺകുട്ടി തനിച്ചല്ല; പൂജയ്ക്ക് കൂട്ടായി ഒരുകൂട്ടം തെരുവുനായ്ക്കൾ…
മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്. ഒട്ടേറെ ചിത്രങ്ങളാണ് കെപിഎസി ലളിതയുടെ ഭാവവും രൂപവും ആഗ്രഹിച്ച് കാത്തിരുന്ന് ബാക്കിയായിരിക്കുന്നത്. ‘എന്റെ പ്രിയതമന്’, ‘പാരീസ് പയ്യൻസ്’, ‘നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍ പ്ലീസ്’, ‘ഡയറി മില്‍ക്ക്’, ‘ലാസറിന്റെ ലോകം’ തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവയും തുടങ്ങാത്തവയും ഉണ്ട്.
Story Highlights: kpac-lalitha-last-movies-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here