Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 28-02-2022)

February 28, 2022
Google News 1 minute Read
Headlines today Feb (28)

ഇന്ത്യക്കാർക്കായി മോൾഡോവ അതിർത്തി തുറന്നു; എത്തിയത് അറുന്നൂറോളം പേർ ( feb 28 news round up )

യുക്രൈനിലെ ഇന്ത്യക്കാർക്കായി മോൾഡോവ അതിർത്തി തുറന്നു. ഒഡെസിയിൽ നിന്ന് പലങ്ക അതിർത്തി വഴി മോൾഡോവയിലെത്തിയത് അറുന്നൂറോളം പേരാണ്. മോൾഡോവ സർക്കാർ താമസ സൗകര്യം ഒരുക്കിയിയെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. രക്ഷാ ദൗത്യത്തിന് മോൾഡോവയുടെ സഹായം ഇന്ത്യ തേടിയിരുന്നു. മോൾഡോവ വിദേശകാര്യ മന്ത്രിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ബന്ധപ്പട്ടിരുന്നുട്ടു. മോൾഡോവൻ അതിർത്തിയിലൂടെ ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ അവസരം ഒരുക്കണമെന്ന് എസ് ജയശങ്കർ ആവശ്യപ്പെട്ടിരുന്നു.

ഓപറേഷൻ ഗംഗ; കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തികളിലേക്ക്

യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കും. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കീവിൽ കർഫ്യുവിൽ ഇളവ്; കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി

കീവിൽ കർഫ്യുവിൽ ഇളവ് ഏർപ്പെടുത്തി. കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ആശ്വാസ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി ഓപ്പറേഷന്‍ ഗംഗ; രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും

റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഓപ്പറേഷന്‍ ഗംഗ ഇന്നും തുടരും. ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രം കൂടുതല്‍ ലോകരാജ്യങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്. .യുക്രൈന്റെ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ അതിര്‍ത്തികളിലൂടെ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ മോള്‍ഡോവ വഴിയും സംഘമെത്തും. ഇന്ത്യക്കാരെ വളരെ വേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇന്നുമുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി രക്ഷാദൗത്യം ഊര്‍ജിതമാക്കാനാണ് തീരുമാനം.

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയില്‍ തുടക്കം

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച ചെങ്കൊടി ഉയരും. മറൈന്‍ഡ്രൈവില്‍ തയാറാക്കിയ നഗരിയില്‍ മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സമ്മേളനം. ആദ്യ മൂന്നുനാള്‍ ബി രാഘവന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്ടിക്കായുള്ള കര്‍മപദ്ധതിയുടെ നയരേഖയും പ്രവര്‍ത്തനറിപ്പോര്‍ട്ടും അംഗീകരിക്കും.

Story Highlights: feb 28 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here