ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് വേണു രാജാമണി

റഷ്യന്‍ അതിര്‍ത്തി വഴിയും യുക്രൈയ്‌നില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് സ്പെഷ്യല്‍ ഓഫീസര്‍ വേണു രാജാമണി. ഇതിനായി റഷ്യയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 24 ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വേണു രാജാമണി ഇക്കാര്യമറിയിച്ചത്.
ഉക്രൈയിനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രാലയത്തിനും അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യ-യുക്രൈയ്ന്‍ സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാടെന്നും വേണു രാജാമണി വ്യക്തമാക്കി.
Story Highlights: Venu Rajamani says efforts are being made to repatriate Indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here