Advertisement

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

March 3, 2022
Google News 2 minutes Read

കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാമിന്റെ വില 4,730 രൂപയും ഒരു പവന്‍ സ്വര്‍ണ വില 37,840 രൂപയുമായി. യുക്രൈനില്‍ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.

യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതല്‍ സ്വര്‍ണവിപണിയില്‍ വില ഉയര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. നാറ്റോ സഖ്യം സൈനികമായി യുക്രൈനെ സഹായിക്കില്ലെന്ന തീരുമാനം പുറത്ത് വന്നതോടെ സ്വര്‍ണവിലയില്‍ നേരിയ കുറവ് സംഭവിച്ചിരുന്നു. എന്നാല്‍ റഷ്യ – യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്ന സാഹര്യത്തിലാണ് സ്വര്‍ണവില ഉയരുന്നത്.

Read Also : ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദിയാക്കിയിട്ടില്ല; വാർത്ത തള്ളി വിദേശകാര്യ മന്ത്രാലയം

യുക്രൈന്‍-റഷ്യ യുദ്ധത്തിനിടെ ഇന്ന് നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ഓസ്ട്രേലിയ, ജപ്പാന്‍ പ്രധാനമന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുക്കും. യുക്രൈന്‍-റഷ്യ വിഷയം ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഓസ്ട്രേലിയയും ജപ്പാനും യുഎസും യുക്രൈനിലെ നടപടികളുടെ പേരില്‍ റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ റഷ്യയും യുക്രൈനും തമ്മില്‍ ഇന്ന് രണ്ടാം വട്ട സമാധാന ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യം സ്വര്‍ണവിപണിയിലും പ്രതിഫലിക്കും.

Story Highlights: Slight decline in gold prices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here