Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 09-03-2022)

March 9, 2022
Google News 1 minute Read
news round up march 9

വധഗൂഢാലോചനക്കേസ്: ഫോൺ രേഖകൾ നശിപ്പിച്ചെന്ന് ലാബുടമ; ദിലീപിനു തിരിച്ചടി ( news round up march 9 )

വധഗൂഢാലോചനക്കേസിൽ ദിലീപിനു തിരിച്ചടിയായി മുംബൈയിലെ ലാബുടമയുടെ മൊഴി. ഫോൺ വിവരങ്ങൾ നശിപ്പിച്ചു എന്ന് ലാബുടമ മൊഴി നൽകി. 75000 രൂപ വീതം ഈടാക്കിയാണ് ഫോൺ വിവരങ്ങൾ നശിപ്പിച്ചതെന്നും ലാബുടമ പറഞ്ഞു. ദിലീപിനെ സഹായിച്ചത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിൻസെന്റ് ചൊവ്വല്ലൂർ ആണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച ഫോൺ രേഖകൾ ദിലീപിൻ്റെ അഭിഭാഷകൻ കണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

വധഗൂഡാലോചന : ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 17 ലേക്കാണ് മാറ്റിവച്ചത്.

സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ല ; ധനമന്ത്രി ട്വന്റിഫോറിനോട്

സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്ത 25 വർഷത്തേക്ക് അടിത്തറയിടുന്നതാകും ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു.

യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിച്ചതിന് ഇന്ത്യയ്ക്ക് നന്ദി; ബംഗ്ലാദേശ് പ്രധാനമന്ത്രി

യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിച്ചതിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യൻ രക്ഷാ ദൗത്യത്തിൽ 9 നേപ്പാൾ, ടുണീഷ്യൻ വിദ്യാർത്ഥികളെയും നാട്ടിലെത്തിച്ചു.

‘നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യമില്ല, ജീവിതം സിപിഐഎമ്മിന്റെ ഭിക്ഷ’, കെ സുധാകരനെതിരെ സിപിഐഎം ജില്ലാസെക്രട്ടറിയുടെ ഭീഷണി

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വർഗീസ്. നികൃഷ്ട ജീവിയെ കൊല്ലാൻ താത്‌പര്യമില്ലെന്നും സി വി വർഗീസ് ചൂണ്ടിക്കാട്ടി.

ഗൂഢാലോചന കേസിൽ ദിലീപിനെതിരെ ജോലിക്കാരൻ ദാസന്റെ മൊഴി

ഗൂഢാലോചന കേസിൽ ദിലീപിനെതിരെ ജോലിക്കാരൻ ദാസന്റെ മൊഴി. മൊഴി പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു.

‘അഞ്ജലിക്ക് എല്ലാം അറിയാം; സഹായം നൽകുന്നത് സുനിൽ കാലിഫോർണിയ’ : പരാതിക്കാരി ട്വന്റിഫോറിനോട്

നമ്പർ 18 പോക്‌സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി ട്വന്റിഫോറിനോട്. അഞ്ജലി റിമാ ദേവിന് എല്ലാം അറിയാമെന്ന് പരാതിക്കാരി. മോഡലുകൾ മരിച്ചതിന് പിന്നാലെ കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണർ എവി ജോർജിനോട് അഞ്ജലിയെ കുറിച്ച് എല്ലാം പറഞ്ഞിരുന്നുവെന്ന് പരാതിക്കാരി വെളിപ്പെടുത്തി. രണ്ട് മണിക്കൂർ എ വി ജോർജുമായി സംസാരിച്ചിരുന്നു.

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം. ഇടപള്ളി ഗ്രാൻഡ് മാളിലെ ലക്ഷ്യാ ബുട്ടിക്കിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം നാളെ

അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരെഞ്ഞെടുപ്പ് ഫലമാണ് നാളെ പ്രഖ്യാപിക്കുക. അഞ്ച് സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ. യുപിയിലും പഞ്ചാബിലും നടന്നത് ശക്തമായ പോരാട്ടം. നാല് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടു.

Story Highlights: news round up march 9

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here