Advertisement

സാമ്പത്തിക പ്രതിസന്ധി : ബജറ്റിൽ ചെലവ് ചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചേക്കും

March 11, 2022
Google News 2 minutes Read
kn balagopal present budget today

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കൽ നടപടികൾ ബജറ്റിൽ പ്രഖ്യാപിക്കും. സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇതു ബാധകമായിരിക്കും. ജി. എസ്. ടി നടപ്പാക്കിയതിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് നൽകിക്കൊണ്ടിരുന്ന നഷ്ട പരിഹാരം മേയ് മാസത്തോടെ അവസാനിക്കും. പതിനായിരം കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് ഇതിലൂടെ നഷ്ടമാകും. ഇതു സാമ്പത്തിക ബാധ്യത വർധിപ്പിക്കും. ഇതോടൊപ്പം ശമ്പള പരിഷ്‌കരണ ബാധ്യതകൾ കൂടി സർക്കാരിന് ഏറ്റെടുക്കേണ്ടി വരും. ഇതിലൂടെയുണ്ടാകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസസി മറികടക്കാൻ ചെലവ് ചുരുക്കലല്ലാതെ മറ്റു വഴികളില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. ( kn balagopal present budget today )

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് സൂചന.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയർത്താൻ നികുതി വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയർന്നേക്കു.

അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികൾ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൻ പറഞ്ഞു. കേരളത്തിൽ നിലവിൽ സാമ്പത്തിക വളർച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റിൽ മുൻഗണന ഉണ്ടാകും. ജനങ്ങൾക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തിൽ സർക്കാരിന് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയര്‍ത്താന്‍ നികുതി വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയര്‍ന്നേക്കു.

അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാന്‍ പറഞ്ഞു. കേരളത്തില്‍ നിലവില്‍ സാമ്പത്തിക വളര്‍ച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റില്‍ മുന്‍ഗണന ഉണ്ടാകും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

Story Highlights: kn balagopal present budget today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here