Advertisement

അച്ചടി പൂർത്തിയാക്കിയ ബജറ്റ് ധനമന്ത്രി ഏറ്റുവാങ്ങി

March 11, 2022
Google News 2 minutes Read
printed budget handed over to finance minister

അച്ചടി പൂർത്തിയാക്കിയ ബജറ്റ് ധനമന്ത്രി ഏറ്റുവാങ്ങി. ബജറ്റിന്റെ അച്ചടി പൂർത്തിയാക്കി ഇന്ന് രാവിലെ 7.30 ഓടെ ധനമന്ത്രിയുടെ വീട്ടിൽ എത്തിച്ചിരുന്നു. ( printed budget handed over to finance minister )

കനത്ത പൊലീസ് സുരക്ഷയിലാണ് അച്ചടി വകുപ്പിൽ നിന്ന് ധനകാര്യ വകുപ്പിലെ ഉനന്ത ഉദ്യോഗസ്ഥർ ബജറ്റ് ധനകാര്യ മന്ത്രിയുടെ വീട്ടിൽ എത്തിച്ചത്. ഇതിന് ശേഷമാണ് ധനമന്ത്രിക്ക് ബജറ്റ് കൈമാറിയത്. ബജറ്റ് വായിച്ചുനോക്കിയ ശേഷമാകും ധനമന്ത്രി നിയമസഭയിലേക്ക് പുറപ്പെടുക.

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് സൂചന.

Read Also : ബജറ്റ് : നികുതി പിരിവ് ഊർജ്ജിതമാക്കിയേക്കും; നികുതി വരുമാനം വർധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളും

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയർത്താൻ നികുതി വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയർന്നേക്കു.

അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികൾ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൻ പറഞ്ഞു. കേരളത്തിൽ നിലവിൽ സാമ്പത്തിക വളർച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റിൽ മുൻഗണന ഉണ്ടാകും. ജനങ്ങൾക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തിൽ സർക്കാരിന് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

Story Highlights: printed budget handed over to finance minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here