മരിയുപോളിലെ ഒഴിപ്പിക്കൽ റഷ്യ തടയുന്നു; യുക്രൈൻ

റഷ്യൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് യുക്രൈൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്. റഷ്യൻ ഷെല്ലാക്രമണത്തെ തുടർന്ന് തുറമുഖ നഗരമായ മരിയുപോളിലെ ഒഴിപ്പിക്കൽ തടസ്സപ്പെടുന്നു. ഇവിടെ കഴിയുന്ന സാധാരണക്കാരെ റഷ്യൻ സൈന്യം ലക്ഷ്യമിടുന്നതായും ഐറിന ആരോപിച്ചു.
അതേസമയം കീവ് മേഖലയിലെ വോർസെൽ ഗ്രാമത്തിൽ നിന്ന് 1000 പേരെ വിജയകരമായി ഒഴിപ്പിച്ചു. എന്നാൽ കിഴക്കൻ യുക്രൈൻ നഗരമായ ഇസിയത്തിൽ നിന്നുള്ള ഒഴിപ്പിക്കൽ റഷ്യ തടഞ്ഞതായി ഖാർകിവ് മേയർ ഇഹോർ തെരെഖോവ് പറഞ്ഞു.
തലസ്ഥാനമായ കീവിൽ നിന്നും, മാറ്റ് മേഖലയിൽ നിന്നുമുള്ള അഭയാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസുകൾ റഷ്യൻ സൈന്യം തടഞ്ഞു. മരിയുപോളിലെ സ്ഥിതി ഗുരുതരമാണെന്ന് ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് അറിയിച്ചു. മൈക്കോളൈവിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി ഗവർണർ പറഞ്ഞു.
Story Highlights: russia-blocking-evacuations-from-mariupol-ukraine-says
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here