Advertisement

ഗതാഗത മന്ത്രി കേരളത്തിന് നാണക്കേട് : എഐഎസ്എഫ്

March 13, 2022
Google News 2 minutes Read
aisf against transport minister antony raju

കൺസെഷൻ നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എഐഎസ്എഫ്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും നിരുപാധികം മാപ്പ് പറയണണെന്നുമായിരുന്നും എഐഎസ്എഫിന്റെ പ്രതികരണം. ( aisf against transport minister antony raju )

ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്.

‘ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്, എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വരും’- മന്ത്രി പറഞ്ഞു.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിത കല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ സമര തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.

സ്വകാര്യ ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ സഹായിക്കണമെന്നാണ് ബസ് ഉടമകളുടെ നിലപാട്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന് സ്വകാര്യ ബസുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Story Highlights: aisf against transport minister antony raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here