Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (13-03-2022)

March 13, 2022
Google News 1 minute Read
march 13 news round up

ബസ് ചാർജ് വർധന അനിവാര്യം : മന്ത്രി ആന്റണി രാജു ( march 13 news round up )

ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും എന്നാൽ എന്ന് മുതൽ എന്നത് പറയാനാകില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

നമ്പർ 18 പോക്‌സോ കേസ് പ്രതി റോയ് വയലാറ്റ് കീഴടങ്ങി

നമ്പർ 18 പോക്‌സോ കേസ് പ്രതി റോയ് വയലാറ്റ് പൊലീസിൽ കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങൽ.

ആളുമാറി തട്ടിക്കൊണ്ടുപോയി; കോതമംഗലത്ത് 16കാരന് ക്രൂരമര്‍ദനം

കോതമംഗലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. വിദ്യാര്‍ത്ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയ ശേഷം മര്‍ദിക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയെ മര്‍ദനത്തിനിരയാക്കിയത്.

മീടൂ ആരോപണം; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കായി തെരച്ചില്‍ ഊര്‍ജിതം

വൈറ്റിലയില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അനീസ് അന്‍സാരിക്കാരിയ തെരച്ചില്‍ ഊര്‍ജിതം. അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളില്‍ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. വിവാഹാവശ്യങ്ങള്‍ക്കായി മേക്കപ്പ് ചെയ്യാനെത്തിയ യുവതികലെ അനീസ് അന്‍സാരി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തും; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുക. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയമാണ് പ്രവര്‍ത്തക സമിതി പ്രധാനമായും വിലയിരുത്തുക.

യുക്രൈനിലെ മെലിറ്റോപോളില്‍ റഷ്യ പുതിയ മേയറെ നിയമിച്ചു; പഴയ മേയറെ തടവിലാക്കി റഷ്യന്‍ സൈന്യം

റഷ്യയുടെ നിയന്ത്രണത്തിലായ യുക്രൈനിലെ മെലിറ്റോപോള്‍ നഗരത്തില്‍ റഷ്യ പുതിയ മേയറെ നിയമിച്ചു. തെരഞ്ഞെടുക്കപ്പെട്ട മേയറെ റഷ്യന്‍ സൈന്യം തടവിലാക്കിയ ശേഷമാണ് പുതിയ മേയറെ നിയമിച്ചത്. സാപോറോഷെയിലെ പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയര്‍ ഇവാന്‍ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നടപടി.

Story Highlights: march 13 news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here