Advertisement

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില

March 14, 2022
Google News 2 minutes Read
kerala chicken price skyrocket

സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. ( kerala chicken price skyrocket )

കോഴിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകൾ പൂട്ടുന്നതിന് കാരണമായി. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നു.

മുൻ വർഷങ്ങളിൽ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്. രണ്ട് മാസം മുൻപ് വരെ 98 രൂപയിൽ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിയിറച്ചി വില വർധിച്ചതോടെ വിൽപനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാർ പറയുന്നു.

Read Also : ഇറച്ചിക്കോഴി വില സർവകാല റെക്കോർഡിലേക്ക്

കോഴിവില ഉയർന്ന സാഹചര്യത്തിൽ ചിക്കൻ വിഭവങ്ങൾക്ക് വില വർധിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയാണ് ഹോട്ടൽ ഉടമകളും.

Story Highlights: kerala chicken price skyrocket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here