ഇന്നത്തെ പ്രധാന വാർത്തകൾ (14-03-2022)
സില്‍വര്‍ലൈന്‍ അടിന്തര പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി ( march 14 news round up )
സില്‍വര്‍ലൈന്‍ അടിയന്തര പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് തുടക്കമായി. പ്രമേയ അവതാരകന്‍ പി.സി.വിഷ്ണനാഥ് ആണ് ആദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. രണ്ട് വർഷം പൂർത്തിയായാൽ പെൻഷൻ നൽകുന്ന സംവിധാനം രാജ്യത്ത് മറ്റൊരിടത്തും ഇല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
സൈജു തങ്കച്ചനേയും റോയി വയലാറ്റിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ്
കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ സൈജു തങ്കച്ചനേയും റോയി വയലാറ്റിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ്. ഇന്ന് രാവിലെ കീഴടങ്ങിയ രണ്ടാം പ്രതി സൈജു തങ്കച്ചനെ കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്ക് മാറ്റി. റോയി വയലാറ്റ് ഇന്നലെ കുറ്റസമ്മതം നടത്തിയിരുന്നു. സൈജു തങ്കച്ചനെ കൂടി ചോദ്യം ചെയ്യുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്ത വരുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ഇരുവരേയും ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.
തോട്ടണ്ടി സംഭരണത്തിന്റെ മറവിൽ കാപ്പക്‌സിൽ നടന്നത് ആസൂത്രിത കൊള്ള. 400 മെട്രിക് ടൺ തോട്ടണ്ടി സംഭരിക്കാനായി കാപപ്ക്‌സ് തീരുമാനിച്ച വ്യക്തിക്ക് ഒരു ടൺ പോലും കശുവണ്ടി നൽകാനുള്ള കഴിവില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാപാരിയാണെന്നതു മറച്ചുവച്ചും ഡയറക്ടർബോർഡിനെ തെറ്റിദ്ധരിപ്പിച്ചുമാണ് കാപ്പക്‌സ് എം.ഡി തോട്ടണ്ടി വാങ്ങിയത്. സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക വിലയായി കശുവണ്ടിക്ക് നൽകിയതായും തെളിഞ്ഞു. 24 Exclusive
‘കൂടെയുള്ളവരെ വര്‍ഗവഞ്ചകരെന്ന് വിളിച്ചത് ഇ.എം.എസ്’; സിപിഐഎമ്മിന് നവയുഗത്തിലൂടെ മറുപടി പറഞ്ഞ് സിപിഐ
സിപിഐഎം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തിലൂടെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങക്ക് പാര്‍ട്ടി പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ മറുപടി പറഞ്ഞ് സിപിഐ. ഹിമാലയന്‍ വിഡ്ഢിത്തങ്ങളാണ് ചിന്ത ലേഖനത്തിലുള്ളതെന്ന ആക്ഷേപത്തോടെയായിരുന്നു നവയുഗത്തിന്റെ മറുപടി. ശരിയും തെറ്റും ഉള്‍ക്കൊള്ളാന്‍ സിപിഐഎമ്മിന് കഴിഞ്ഞിട്ടില്ലെന്ന് ലേഖനം വിമര്‍ശിച്ചു. ഇഎംസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുള്ള ലേഖനത്തില്‍ നക്‌സലുകള്‍ ഉണ്ടായതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനാണെന്ന പരാമര്‍ശവുമുണ്ട്.
Story Highlights: march 14 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here