പൊതുവിപണിയിലെ വിലവർധന; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; വിപണിയിലിടപെടുന്നുണ്ടെന്ന് സർക്കാർ

പൊതുവിപണിയിലെ വിലവർധനയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി പ്രതിപക്ഷം. എന്നാൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. സർക്കാർ വിപണിയിൽ ഇടപെടൽ നടത്തുന്നുണ്ടെന്ന് മറുപടിയായി മന്ത്രി പറഞ്ഞു. ( minister gr anil about price hike )
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യം സഭയിലുന്നയിച്ച് പ്രതിപക്ഷം. കേരളത്തിലെ ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി സാധനം വാങ്ങേണ്ട അവസ്ഥയാണെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു. ജനം നിലയില്ലാ കയത്തിലാണെന്നും റോജി എം ജോൺ ആരോപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ വിലയിൽ ക്രമാതീതമായ വർധനയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ സഭയിൽ ചൂണ്ടിക്കാട്ടുന്നത് സർക്കാരിനെ ജാഗരൂകരാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അതിൽ സർക്കാരിന് വിയോജിപ്പുണ്ടായിട്ട് കാര്യമില്ല. പൊതുവിപണിയിൽ സർക്കാർ നടത്തിയ ഇടപെടൽ ഫലപ്രമായില്ലെന്നും വി.ഡ സതീശൻ ആരോപിച്ചു.
Read Also : എ.എ റഹീം സിപിഐഎം രാജ്യസഭാ സ്ഥാനാർത്ഥി
എന്നാൽ ന്ധനവില വർധന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. നേരിയ തോതിലുള്ള വിലവർധന മാത്രമാണ് ഉള്ളത്. സർക്കാർ വിപണിയിൽ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: minister gr anil about price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here