ഒരുവട്ടം കൂടി പഴയ കലാലയ മുറ്റത്ത് ആർ.ശ്രീകണ്ഠൻ നായർ; എസ്എൻ കോളജിലെ പൂർവ വിദ്യാർത്ഥി സംഗമം; ചിത്രങ്ങൾ

വീണ്ടും പുനലൂർ എസ്എൻ കോളജിലെ പഴയ വിദ്യാർത്ഥിയായി 24 ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ. സ്മൃതിപഥം 2022 എന്ന പേരിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമത്തിലാണ് പഴയ ഓർമ്മകളുമായി ശ്രീകണ്ഠൻ നായരും സുഹൃത്തുക്കളും ഒത്തുകൂടിയത്. ( skn sn college reunion )
1974-76 കാലഘട്ടത്തിൽ പുനലൂർ എസ്എൻ കോളേജിലെ പി.ഡി.സി വിദ്യാർഥിയായിരുന്നു ആർ ശ്രീകണ്ഠൻ നായർ. അന്നത്തെ സുഹൃത്തുക്കളാണ് വർഷങ്ങൾക്കപ്പുറം അതേ ക്ലാസ് മുറിയിൽ ഒത്തുചേർന്നത്. 44 പേരായിരുന്നു അന്ന് പഠിച്ചത്. അവരിൽ മിക്കവരും പൂർവവിദ്യാർഥി സംഗമത്തിനെത്തി. പഴയ ക്ലാസ് മുറിയിലെ ബെഞ്ചുകളിൽ തന്നെ ഇരുന്ന് ഓർമ്മകൾ പങ്കുവച്ചു.
സംഗമത്തിൽ പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ നൽകി. മാധ്യമ പുരസ്‌കാരം നേടിയ ആർ ശ്രീകണ്ഠൻ നായരെയും ലളിതകലാ അക്കാദമി അവാർഡ് നേടിയ കെ. രഘുനാഥനെയും ചടങ്ങിൽ ആദരിച്ചു. അന്നത്തെ സഹപാഠി ഖുറേഷിയുടെ മകൻ വരച്ച ആർ ശ്രീകണ്ഠൻ നായരുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. കുടുംബങ്ങളെയും പരസ്പരം പരിചയപ്പെടുത്തി ഭക്ഷണശേഷം ആണ് പഴയ സുഹൃത്തുക്കൾ പിരിഞ്ഞത്.
Story Highlights: skn sn college reunion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here