Advertisement

കൊവിഷീൽഡ് വാക്‌സിൻ ഇടവേള കുറച്ചു

March 21, 2022
Google News 2 minutes Read
covishield vaccine interval reduced

കൊവിഷീൽഡ് വാക്‌സിൻ ഇടവേള കുറച്ചു. മുൻ 12-16 ആഴ്ച വരെയായിരുന്ന വാക്‌സിൻ ഇടവേള 8-16 ആഴ്ചയാക്കി ചുരുക്കിയിരിക്കുകയാണ് നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യുണൈസേഷൻ ( NTAGI). ( covishield vaccine interval reduced )

പുതുതായി പുറത്ത് വന്ന ആഗോളതലത്തിലുള്ള ഗവേഷണങ്ങളുടേയും പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതിയ നടപടി കൊവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കും. ഇനിയും 6-7 കോടി ജനങ്ങൾക്കാണ് വാക്‌സിൻ നൽകാൻ ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലും, നാലാം തരംഗം ജൂലൈയിലെത്തുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും വാക്‌സിനേഷൻ വേഗത്തിലാക്കാൻ തന്നെയാണ് ആരോഗ്യവകുപ്പും ലക്ഷമിടുന്നത്.

Read Also : കൊവിഷീൽഡ് വാക്‌സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

അതേസമയം, കൊവാക്‌സിന്റെ ഇടവേളയിൽ എന്നാൽ മാറ്റങ്ങളൊന്നുമില്ല. നേരത്തെയുള്ള 28 ദിവസം തന്നെയാണ് രണ്ട് ഡോസ് വാക്‌സിനുകൾക്കിടയിലും വേണ്ട ഇടവേള.

Story Highlights: covishield vaccine interval reduced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here