Advertisement

അവസാന തിയതി മാർച്ച് 31; ഇക്കാര്യങ്ങൾ ചെയ്ത് തീർക്കാൻ മറക്കല്ലേ

March 24, 2022
Google News 4 minutes Read
aadhar pan ITR filing march 31

സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമാണ് മാർച്ച് 31. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങൾ ഈ ദിവസത്തിന് മുൻപായി ചെയ്തു തീർക്കേണ്ടതുണ്ട്. 2022 ലെ സാമ്പത്തിക വർഷം (ഏപ്രിൽ മുതൽ) തുടങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ചെയ്ത് തീർത്തില്ലെങ്കിൽ പിന്നീട് വലിയ നൂലാമാലകളിലേക്കാകും അത് വഴിതെളിക്കുക. ( aadhar pan ITR filing march 31 )

ചെയ്ത് തീർക്കേണ്ടവ –

  1. ആധാർ- പാൻ കാർഡ്

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ലേക്ക് നീട്ടിയിരിക്കുകയാണ് സിബിഡിടി. ആധായനികുതി വെബ്‌സൈറ്റിലൂടെ ആധാർ കാർഡും പാനും എളുപ്പത്തിൽ ലിങ്ക് ചെയ്യാവുന്നതാണ്.

https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar

  1. കെവൈസി

ആർബിഐ ഉപഭോക്താക്കൾക്ക് മാർച്ച് 31 വരെയാണ് കെവൈസി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം നൽകിയിരിക്കുന്നത്. കെവൈസി പൂർത്തിയാക്കാൻ ബാങ്ക് നിർദേശിക്കുന്നതനുസരിച്ച് പാൻ കാര്ഡിന്റെ കോപ്പി, അഡ്രസ് പ്രൂഫ് എന്നിവ നൽകേണ്ടി വരും. കെവൈസി നൽകിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് ഫ്രീസ് ആവാനുള്ള സാധ്യതയുണ്ട്.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

  1. ആധായനികുതി റിട്ടേൺ ഫയലിംഗ്

ആധായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 31 ആണ്.

https://www.incometax.gov.in/iec/foportal

Story Highlights: aadhar pan ITR filing march 31

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here