Advertisement

ഓസ്‌കാറിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്; വിഡിയോ

March 28, 2022
Google News 4 minutes Read
will smith slaps anchor oscar 2022

ഓസ്‌കാർ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്. വേദിയിലെ ദമ്പതികളെ കുറിച്ച് തമാശ പറയുന്നതിനിടെ തന്റെ ഭാര്യയുടെ പേര് വലിച്ചിഴയ്‌ക്കേണ്ട എന്ന ആക്രോശത്തോടെയാണ് വിൽ സ്മിത്ത് സ്‌റ്റേജിലേക്ക് കയറി അവതാരകനെ തല്ലിയത്. ( will smith slaps anchor oscar 2022 )

തൊട്ടുപിന്നാലെ മികച്ച നടനുള്ള ഓസ്‌കാർ പുരസ്‌കാരം വിൽ സ്മിത്തിനെ തേടിയെത്തി. കിംഗ് റിച്ചാർഡിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് വിൽ സ്മിത്ത് എല്ലാവർക്കും നന്ദി പറഞ്ഞു.

ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് ഓസ്‌കർ പുരസ്‌കാര ചടങ്ങ് ആരംഭിച്ചത്. അമേരിക്കൻ സയൻസ് ഫിക്ഷനായ ഡൂൺ എന്ന ചിത്രത്തിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച എഡിറ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഛായാഗ്രഹണം തുടങ്ങിയ മേഖലയിലാണ് ഡൂണിന് പുരസ്‌കാരം.

ആകെ 23 മത്സരവിഭാഗങ്ങളിൽ എട്ടെണ്ണം പ്രഖ്യാപിച്ചത് ചടങ്ങിന് മുൻപായിരുന്നു. വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറിൽ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററിൽ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങൾക്കാണ് ഇത്തവണ അക്കാഡമി നോമിനേഷൻ ലഭിച്ചത്.

Story Highlights: will smith slaps anchor oscar 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here