മനുഷ്യര്‍ കഴിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങള്‍ നായകള്‍ക്ക് ധൈര്യമായി നല്‍കാം

വീട്ടിലെ അരുമയായ നായകള്‍ക്ക് അടുക്കളയില്‍ നിന്നും നല്ല ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും അത് നായകള്‍ക്ക് കൊടുക്കാമോ എന്ന സംശയത്താല്‍ നമ്മള്‍ ഒഴിവാക്കാറുണ്ട്. നമ്മുടെയെല്ലാം ആശങ്കകള്‍ ഒരു പരിധിവരെ ശരിയാണ് താനും. മനുഷ്യര്‍ കഴിക്കുന്ന പല ആഹാരങ്ങളും പലയിനം നായകളുടേയും ആരോഗ്യത്തിന് നല്ലതാകില്ല. എന്നാല്‍ നായ്ക്കള്‍ക്ക് ധൈര്യമായി നല്‍കുന്ന അഞ്ച് ഭക്ഷണ പദാര്‍ഥങ്ങള്‍ ഇതാ…(human foods that are safe for dogs too)
തേങ്ങ
വൈറ്റമിനുകളുടേയും മിനറല്‍സിന്റേയും കലവറയായ തേങ്ങ നായ്ക്കള്‍ക്ക് ധൈര്യമായി നല്‍കാം. നായ്ക്കളുടെ ത്വക്കിലുണ്ടാകുന്ന അലര്‍ജികളും വായ്‌നാറ്റവും തൊണ്ടയിലെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തേങ്ങ അത്യുത്തമമാണ്.
മുട്ട
പുഴുങ്ങിയ മുട്ട നായ്ക്കള്‍ക്ക് നല്‍കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. എന്നാല്‍ വേവിക്കാതെ മുട്ട വെറുതെ നായ്ക്കള്‍ക്ക് നല്‍കുന്നത് അവയുടെ വയറിന് പ്രശ്‌നമായേക്കാം. നായ്ക്കള്‍ക്ക് ആവശ്യമായ പ്രൊട്ടീന്‍ മുട്ടയില്‍ നിന്നും ലഭിക്കുന്നു.
തേന്‍
നായ്ക്കള്‍ക്ക് ചെറിയ അളവിലെങ്കിലും തേന്‍ നല്‍കുന്നത് അവയുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നിരിക്കിലും അമിത ഭാരമുള്ള നായകള്‍ക്കും പ്രമേഹമുള്ള നായ്ക്കള്‍ക്കും അധികം തേന്‍ നല്കാതെ ശ്രദ്ധിക്കണം.
Read Also : ഇന്‍സ്റ്റഗ്രാമില്‍ വന്‍ ഹിറ്റ്; ആട്ടിന്‍ പാല്‍ ചര്‍മ്മത്തിന് ശരിക്കും നല്ലതോ?
ക്യാരറ്റ്
മുയലുകള്‍ക്ക് മാത്രമല്ല നിങ്ങളുടെ ഓമന നായകള്‍ക്കും ക്യാരറ്റ് അത്യുത്തമമാണ്. ക്യാരറ്റ് പച്ചയ്‌ക്കോ വേവിച്ചോ നായ്ക്കള്‍ക്ക് ധാരാളം നല്‍കാം. ധാരളം ഫൈബര്‍ അടങ്ങിയിരിക്കുന്ന ക്യാരറ്റ് നായകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല ക്യാരറ്റ് കടിച്ചുമുറിച്ച് തിന്നുന്നത് നായകളുടെ പല്ലിലെ അഴുക്ക് പോകാനും നല്ലതാണ്.
മീന്‍, ഇറച്ചി
എല്ലാവരും നായകള്‍ക്ക് മീനും ഇറച്ചിയും ധാരാളമായി നല്‍കാറുണ്ട്. പല വീടുകളിലേയും നായകളുടെ പ്രീയപ്പെട്ട ഭക്ഷണം മീനോ ഇറച്ചിയോ ആയിരിക്കും. അമിനോ ആസിഡും ഫാറ്റും അടങ്ങിയ മീനും ഇറച്ചിയും നായ്ക്കള്‍ക്ക് അത്യാവശം തന്നെയാണ്. എന്നിരിക്കിലും ഹാം ഉള്‍പ്പെടെയുള്ള പ്രൊസസ്ഡ് മീറ്റ്‌സ് വലിയ അളവില്‍ നായകള്‍ക്ക് നല്‍കാതിരിക്കുന്നതാണ് നല്ലത്.
Story Highlights: human foods that are safe for dogs too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here