Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (05-04-22)

April 5, 2022
Google News 5 minutes Read

പാര്‍ട്ടി പിറന്ന മണ്ണില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും; പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം

പാര്‍ട്ടി പിറവിയെടുത്ത കണ്ണൂരിന്റെ മണ്ണില്‍ സിപിഐഎം 23-ാം പാര്‍ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് നാളെ കണ്ണൂരില്‍ തുടക്കം. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊടിമര, പതാക ജാഥകളും ഇന്ന് സമ്മേളനവേദിയില്‍ എത്തും. പൊതുസമ്മേളനവേദിയായ ജവഹര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും ( CPIM party congress flag off today ).

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴ സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കാര്യമായ മഴ സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റും, ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. എട്ടാം തീയതി വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട് ( Chance of rain in isolated places ).

കെഎസ്ഇബിയില്‍ പോര് മുറുകുന്നു: ചെയര്‍മാനെതിരെ പ്രതിഷേധവുമായി ഇടത് സംഘടന; ഡയസ്നോണ്‍ പ്രഖ്യാപിച്ചു

കെ എസ് ഇ ബിയിൽ ഇടത് സംഘടനകളും ചെയർമാനും തമ്മിലുള്ള പോര് മുറുകുന്നു. കെ എസ് ഇ ബി ഓഫിസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധവും സത്യാഗ്രഹവും നടക്കും. എന്നാല്‍ സമരത്തെ നേരിടാന്‍ ചെയര്‍മാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സത്യാഗ്രഹം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ചെയർമാൻ.

തിരിച്ചെടുക്കാനാകാത്ത വിധം ദിലീപ് ചാറ്റുകള്‍ നശിപ്പിച്ചു; 12 ചാറ്റുകള്‍ നീക്കംചെയ്തതായി ക്രൈംബ്രാഞ്ച്

തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ദിലീപുമായി നിരവധി സാമ്പത്തിക ഇടപാടുകളുള്ള വ്യക്തിയാണ് ഗാലിഫ്. ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.

സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങി; പന്നിയങ്കരയില്‍ പ്രതിഷേധം; യാത്രക്കാരെ ഇറക്കിവിട്ടു

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങി. ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടതോടെ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. രാവിലെ പത്ത് മുതല്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ കടത്തി വിടില്ലെന്നെന്ന് ടോള്‍ കമ്പിനി അധികൃതര്‍ അറിയിച്ചിരുന്നു.

‘ബിജെപി ബദൽ രാഷ്ട്രീയം’; ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് എസ് രാമചന്ദ്രൻ പിള്ള

കോൺഗ്രസ് സഖ്യത്തിന് ഉപാധികളുമായി സിപിഐഎം. സിപിഐഎം പാർട്ടി കോൺഗ്രസിൽ ബിജെപി ബദൽ രാഷ്ട്രീയം പ്രധാന ചർച്ചയെന്ന് സിപിഐഎം പോളിറ്റ്‌ ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. മതനിരപേക്ഷ ചേരിയിൽ ഇടം വേണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്.(srp on allinace with congress)

പാചകവാതക, ഇന്ധന വില വർധനയ്ക്കെതിരെ മലപ്പുറത്ത് കോൺഗ്രസിന്റെ പ്രതിഷേധം

പാചകവാതക, ഇന്ധന വില വർധനയ്ക്കെതിരെ മലപ്പുറത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഇരുചക്ര വാഹനങ്ങൾ ഉന്തി ഇന്ധന വില വർധനയ്ക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്.(congress protest against petrol hike at malappuram)

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതി നോട്ടിസ്

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. അപ്പീലില്‍ ബിഷപ്പിന് ഹൈക്കോടതി നോട്ടിസ് അയച്ചു. ഫ്രാങ്കോയെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കണമെന്നാണ് ഇരയുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

സോളാര്‍ പീഡനക്കേസ്; എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

സോളാര്‍ പീഡനക്കേസില്‍ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടക്കുന്നത്. എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സിബിഐ സംഘത്തിന് തെളിവ് നല്‍കാനായി എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയും എത്തിയിട്ടുണ്ട്. ഹൈബി ഈഡന്‍ ഉപയോഗിച്ച മുറിയിലാണ് പരിശോധന നടക്കുന്നത്.

തൃശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍; 3 ട്രെയിനുകള്‍ റദ്ദാക്കി

ഏപ്രില്‍ 06, 10 തീയതികളില്‍ തൃശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 3 ട്രെയിനുകള്‍ പൂര്‍ണമായും 5 ട്രെയിനുകള്‍ ഭാഗികമായും സർവീസ് റദ്ദാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.(three trains wont run form april 6)

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; രാജിവയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

ഏപ്രില്‍ 06, 10 തീയതികളില്‍ തൃശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 3 ട്രെയിനുകള്‍ പൂര്‍ണമായും 5 ട്രെയിനുകള്‍ ഭാഗികമായും സർവീസ് റദ്ദാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.(three trains wont run form april 6)

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here