ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (6-4-22)

ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത: സീതാറാം യെച്ചൂരി
ഇടതുപാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് അനുവാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ വെല്ലുവിളി നേരിടാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയായെന്നും സീതാറാം യെച്ചൂരി പറഞ്ഞു
സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി
സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍
ചുവന്ന് തുടുത്ത് കണ്ണൂര്‍; പാര്‍ട്ടി കോണ്‍ഗ്രസിന് വര്‍ണാഭമായ തുടക്കം
സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് വര്‍ണാഭമായ തുടക്കം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉടന്‍ ഉദ്ഘാടനം ചെയ്യും
സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമോ എന്നത് സസ്‌പെന്‍സ്; നാളെ രാവിലെ കെ വി തോമസിന്റെ പത്രസമ്മേളനം
സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്നാണ് കെ വി തോമസ് ട്വന്റിഫോറിനോട് പറയുന്നത്.
കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം
കമ്യൂണിസ്റ്റ് പുനരേകീകരണം തക്കസമയത്ത് ചര്‍ച്ച ചെയ്യും; ഡി.രാജയ്ക്ക് മറുപടിയുമായി എം.എ ബേബി
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ മുന്നോട്ടുവച്ച പുനരേകീകരണ നിര്‍ദേശത്തില്‍ പ്രതികരണവുമായി എംഎ ബേബി. കമ്യൂണിസ്റ്റ് പുനരേകീകണം സിപിഐഎം അജണ്ടയിലില്ലെന്ന് എം എ ബേബി ട്വന്റിഫോറിനോട് പ്രതികരിച്ചു
സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു
സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം
സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് ഇന്ന് തുടക്കം
സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് സമ്മേളനത്തിന് ഇന്ന് തുടക്കം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്യും
പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു; സാധനങ്ങൾക്ക് പൊള്ളുന്ന വില
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 115.02 രൂപയും ഡീസൽ ലിറ്ററിന് 101.72 രൂപയുമാകും
Story Highlights: todays headlines (6-4-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here