യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു. ക്രൂരമായ മനുഷ്യാവകാശ ലംഘനം റഷ്യന്‍ സൈന്യം യുക്രൈനില്‍ നടത്തിയെന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യയ്‌ക്കെതിരെ 93 രാജ്യങ്ങളും അനുകൂലമായി 24 രാജ്യങ്ങളും വോട്ട് ചെയ്തു. 58 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 193 അംഗ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് റഷ്യയെ പുറത്താക്കാനുള്ള തീരുമാനം പാസാക്കിയത്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത് വിരളമായി മാത്രമേ സംഭവിക്കാറുള്ളു.
ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ സൈന്യം നടത്തിയ ക്രൂരമായ അക്രമണത്തെ തുടര്‍ന്ന് ലിബിയയെ 2011ല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫെബ്രുവരി 24ന് റഷ്യ യുക്രൈന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം യുഎന്‍ പാസാക്കുന്ന മൂന്നാമത്തെ പ്രമേയമാണിത്.
Story Highlights: United Nations suspends Russia from human rights body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here