Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (13-4-22)

April 13, 2022
Google News 1 minute Read
todays headlines (13-4-22)

വിആര്‍എസ് എടുത്ത് പോകേണ്ട ആളല്ല; എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. 2023 ജനുവരി വരെ സര്‍വീസ് ഉള്ളപ്പോഴാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്

കാവ്യയുടെ ചോദ്യം ചെയ്യലിൽ തീരുമാനം നീളുന്നു; യോ​ഗം ചേർന്ന് ക്രൈംബ്രാഞ്ച്

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതിൽ തീരുമാനം നീളുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോ​ഗസ്ഥർ യോ​ഗം ചേരുകയാണ്.

ചക്രവാതച്ചുഴി അറബിക്കടലില്‍ പ്രവേശിച്ചു; ഇടുക്കിയില്‍ ഓറഞ്ച്, ഒമ്പതു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തെക്കന്‍ തമിഴ്നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചു

ലൗജിഹാദ്; സി.പി.ഐ.എമ്മിന്റെ ശ്രമം മതധ്രുവീകരണമെന്ന് മുസ്ലിംലീ​ഗ്

ലൗജിഹാദ് വിഷയത്തിൽ കേരളത്തിൽ മത ധ്രുവീകരണമുണ്ടാക്കാൻ സി.പി.ഐ.എം ബോധപൂർവം ശ്രമിക്കുകയാണെന്ന് മുസ്ലിംലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. 

കേരളത്തിൽ ലൗ ജിഹാദില്ല; പരാമർശം തിരുത്തി മുൻ എം.എൽ.എ ജോർജ് എം. തോമസ്

വിവാദമായ ലൗ ജിഹാദ് പരാമർശം തിരുത്തി മുൻ എം.എൽ.എ ജോർജ് എം. തോമസ് രം​ഗത്ത്. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നുമാണ് അദ്ദേഹം പറ‍ഞ്ഞത്

സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ

കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ വീട് നിർമ്മാണം തടഞ്ഞ് പഞ്ചായത്ത് അധികൃതർ. സിൽവർ ലൈനിന്റെ ബഫർ സോണായതിനാൽ വീട് നിർമ്മിക്കാനുള്ള അനുമതി നൽകാനാവില്ലെന്നാണ് പനച്ചിക്കാട് പഞ്ചായത്ത് പറയുന്നത്

വിവിധ വകുപ്പുകളിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം. ആദ്യഘട്ടത്തില്‍ ധനവകുപ്പിലേയും നിയമ വകുപ്പിലേയും തസ്തിക കണ്ടെത്താന്‍ സമിതി

കാവ്യ ഇന്ന് രാവിലെ ചെന്നൈയിൽ നിന്നെത്തി; ചോദ്യം ചെയ്യുന്ന സ്ഥലത്തിൽ തീരുമാനമായില്ല

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്യുന്ന സ്ഥലത്തെപ്പറ്റി ആശയക്കുഴപ്പം

ലൗ ജിഹാദില്‍ ജോര്‍ജ് എം.തോമസിനെ തള്ളി സിപിഐഎം

കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ മുന്‍ എംഎല്‍എയും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസിനെ തള്ളി സിപിഐഎം

മൂന്നുവയസുകാരന്റെ കൊലപാതകം; കാമുകനൊപ്പം പോകാനാണ് ആസിയ കുഞ്ഞിനെ കൊന്നതെന്ന് സഹോദരി

മൂന്നുവയസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന കുട്ടിയുടെ മുത്തച്ഛന്റെ ആരോപണം തള്ളി അമ്മയുടെ സഹോദരി

Story Highlights: todays headlines (13-4-22)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here