Advertisement

‘മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു’ : ഗണേശ് കുമാർ

April 16, 2022
Google News 2 minutes Read
happy that im not a minister now says ganesh kumar

താൻ മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. കഴിഞ്ഞ ദിവസങ്ങളിലെ പത്ര മാധ്യമങ്ങൾ കാണുമ്പോൾ തോന്നുന്നത് അതാണ്. കെ.എസ്.ആർ.ടി.സി മന്ത്രി ആയിരുന്നെങ്കിൽ താൻ മുഴുവൻ ദുരിതവും അനുഭവിക്കേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറഞ്ഞു. പുനലൂർ എസ്എൻഡിപി യൂണിയൻ പരിധിയിലെ കമുകുംചേരി ശാഖയിൽ ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

Read Also : ജി സുകുമാരൻ നായരുടെ അഭിപ്രായം ഇടതു സ്ഥാനാർത്ഥികളുടെ വിജയ സാധ്യതയെ ബാധിക്കില്ല : ഗണേശ് കുമാർ

‘ദൈവം എന്റെ കൂടെയുണ്ടെന്ന് പറയുമ്പോൾ ചിലർ എന്നെ പരിഹസിക്കും. എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തെ പത്രം വായിക്കുന്നവർക്ക് അത് മനസിലാകും. ഞാൻ മന്ത്രിയാകാതിരുന്നതിൽ ആളുകൾ കഷ്ടം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു’- ഗണേശ് കുമാർ പറഞ്ഞു.

Story Highlights: happy that im not a minister now says ganesh kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here