പുൽവാമയിൽ ജെയ്‌ഷെ ഭീകരനെ വധിച്ചു; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പുൽവാമയിലെ മിത്രിഗാം ഏരിയയിൽ ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ടത് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനാണെന്നാണ് സൂചന.
പ്രദേശത്ത് നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നത് മുൻനിർത്തി ഏറ്റുമുട്ടൽ നിർത്തിവെച്ചിരുന്നു. ഏറ്റുമുട്ടലിന്റെ ഭാഗമായി മിത്രിഗാം ഏരിയ സൈന്യം വളഞ്ഞുവെന്നും മൂന്ന് ഭീകരർ കുടുങ്ങിയിട്ടുണ്ടെന്നും കശ്മീർ പൊലീസ് അറിയിച്ചിരുന്നു.
Read Also : ജമ്മു കശ്മീരിന് പ്രത്യേക പദവി; ഹർജികൾ സുപ്രിംകോടതി കേൾക്കും
സംഘർഷത്തിൽ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നും സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് കശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുൽവാമയിലെ പഹൂവിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചിരുന്നു. നാല് ഏറ്റുമുട്ടലിലായി ആകെ പത്ത് ഭീകരരാണ് കശ്മീരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
Story Highlights: Pulwama gunfight

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here