ഇന്നത്തെ പ്രധാന വാർത്തകൾ (30-04-2022)
കൊവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ല; 9 മാസം തന്നെ തുടരുമെന്ന് കേന്ദ്ര സർക്കാർ ( news round up april 30 )
കൊവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്ത കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് സർക്കാർ അറിയിച്ചു.
വ്‌ളോഗർ റിഫാ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മന്ത്രി. എ.കെ ശശീന്ദ്രനെ കണ്ടു. റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും കൃത്യമായ പങ്കുണ്ടെന്ന് ആരോപിച്ച കുടുംബം ആവശ്യമെങ്കിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്താനും തയാറാണെന്നും പിതാവ് റാഷിദ് അറിയിച്ചു.
പനമ്പള്ളി നഗറിലെ വീസ തട്ടിപ്പ് സ്ഥാപനം വീണ്ടും തുറന്നു
എറണാകുളം പനമ്പള്ളി നഗറിലെ വീസ തട്ടിപ്പ് സ്ഥാപനം വീണ്ടും തുറന്നു. വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ധാനം ചെയ്ത് ലക്ഷങ്ങളാണ് പലരിൽ നിന്നും സ്ഥാപന ഉടമ തട്ടിയെടുത്തത്. തുടർന്ന് ഇയാളെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. പക്ഷേ, സ്ഥാപനം ഇപ്പോൾ വീണ്ടും തുറന്നിരിക്കുകയാണ്.
പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പാണമ്പ്രയിൽ മർദ്ദനമേറ്റ പെൺകുട്ടി 24നോട്. ഇനി ഇങ്ങനെ അനുഭവമുണ്ടായാൽ പൊലീസിനു പരാതി നൽകുമോ എന്ന് സംശയമാണ്. അവരോടുള്ള വിശ്വാസം കൊണ്ടാണ് മർദ്ദനമേറ്റയുടൻ പൊലീസ് സ്റ്റേഷനിൽ പോയത് എന്നും ഹസ്ന ഹസീസ് 24നോട് പറഞ്ഞു.
പി.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി ടീക്കാറാം മീണയുടെ ആത്മകഥ
പി.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി ടിക്കറാം മീണ ഐഎഎസിന്റെ ആത്മകഥ. തൃശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇ.കെ.നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്ന് ടീകാറാം മീണ ആത്മകഥയിൽ പറയുന്നു.
പന്നിയങ്കര ടോൾ വിഷയം; സംസ്ഥാന വ്യാപക പണിമുടക്കിനൊരുങ്ങി ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ
പന്നിയങ്കര ടോൾ വിഷയത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കിന് മുന്നറിയിപ്പ്. മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹി ട്വന്റിഫോറിനോട് പറഞ്ഞു.
രാജ്യത്ത് ഊർജപ്രതിസന്ധി അതിരൂക്ഷം
ഊർജപ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ താപവൈദ്യുതനിലയങ്ങൾ കൽക്കരിയില്ലാതെപ്രവർത്തനം നിർത്തി വയ്‌ക്കേണ്ട സാഹചര്യത്തിലാണ്.രാജ്യത്താകെ62.3കോടി യൂണിറ്റ് വൈദ്യുതിയുടെ ക്ഷാമമാണ് ഉള്ളത്.
Story Highlights: news round up april 30
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here