ആലപ്പുഴ ചേർത്തലയിൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്

ആലപ്പുഴ ചേർത്തലയിൽ ലോൺ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. തട്ടിപ്പുകാർക്കെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്ന് പണം നഷ്ടമായവർ പറയുന്നു. വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയാണ് തട്ടിപ്പ്. ( alappuzha loan fraud )
50000 തന്നാൽ അഞ്ചുലക്ഷമാണ് ലോൺ വാഗ്ദാനം. അതും 21 ദിവസത്തിനുള്ളിൽ. എന്നാൽ ചെക്കുമായി ബാങ്കിൽ എത്തുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ചേർത്തലയിൽ അൻപത്തിലധികം പേരാണ് ഈ തട്ടിപ്പിന് ഇരയായത്.
വില്യംസ് എന്നയാളാണ് തട്ടിപ്പിന് പിന്നിൽ എന്ന് പരാതിക്കാർ പറയുന്നു. ഇയാളുടെ നിർദേശ പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഭാര്യയുമാണ് ആളുകളെ സമീപിച്ചു പണം ആവശ്യപ്പെടുന്നത്.
25000 10ലക്ഷംവരെ നഷ്ടമായവരുണ്ട്. മുഖ്യമന്ത്രി, ഡിജിപി, ആലപ്പുഴ എസ്. പി ഉൾപ്പടെയുള്ളവർക്ക് ഇരുപത്തിയഞ്ചോളം പരാതികൾ നൽകിയെങ്കിലും ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത് . പോലീസും തട്ടിപ്പുകാരും ഒത്തുകളിക്കുന്നതായും ആക്ഷേപമുണ്ട്.
Story Highlights: alappuzha loan fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here