Advertisement

ഐപിഎൽ: ഡൽഹി ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

May 5, 2022
Google News 6 minutes Read

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. സൺറൈസേഴ്സ് മൂന്ന് മാറ്റങ്ങളുമായി ഇറങ്ങുമ്പോൾ ഡൽഹി നിരയിൽ നാല് മാറ്റങ്ങളുണ്ട്.

കാർത്തിക് ത്യാഗി, ശ്രേയാസ് ഗോപാൽ, ഷോൺ ആബട്ട് എന്നിവർ സൺറൈസേഴ്സിൽ കളിക്കും. ടി നടരാജൻ, വാഷിംഗ്ടൺ സുന്ദർ എന്നിവർ പരുക്കേറ്റ് പുറത്തായപ്പോൾ മാർക്കോ ജാൻസനും പുറത്തിരിക്കും. ഡൽഹി ക്യാപിറ്റൽസിൽ പൃഥ്വി ഷാ, മുസ്തഫിസുർ റഹ്മാൻ, ചേതൻ സക്കരിയ എന്നിവർ പുറത്തിരിക്കും. അക്സർ പട്ടേൽ പരുക്കേറ്റ് പുറത്തായി. ആൻറിച് നോർക്കിയ, മൻദീപ് സിംഗ്, റിപൽ പട്ടേൽ, ഖലീൽ അഹ്മദ് എന്നിവരാണ് പകരം ടീമിലെത്തിയത്.

ടീമുകൾ

Delhi Capitals : David Warner, Mandeep Singh, Mitchell Marsh, Rishabh Pant(w/c), Lalit Yadav, Rovman Powell, Ripal Patel, Shardul Thakur, Kuldeep Yadav, Khaleel Ahmed, Anrich Nortje

Sunrisers Hyderabad : Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Shreyas Gopal, Bhuvneshwar Kumar, Sean Abbott, Kartik Tyagi, Umran Malik

Story Highlights: ipl dehi capitals toss sunrisers hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here