Advertisement

‘ഫ്‌ളവേഴ്‌സ് ഒരു കോടി’ 250 ന്റെ നിറവിൽ

May 7, 2022
Google News 2 minutes Read
flowers oru kodi 250 episodes

250ത്തിന്റെ നിറവിൽ ഫ്‌ളവേഴ്‌സ് ഒരു കോടി. ഒരു ഗെയിം ഷോ എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധതയും ദൃശ്യവിസ്മയവും കോർത്തിണക്കിയ ഒരു കോടിയെ പ്രേക്ഷകർ നെഞ്ചിലേറ്റുകയാണ്. ഒരു കോടി മത്സരാർത്ഥികളുടെ ഒത്തുചേരൽ ഞാറാഴ്ച്ച ഫ്‌ളവേഴ്‌സിൽ കാണാം. ( flowers oru kodi 250 episodes )

250 എപ്പിസോഡുകൾ 272 ജീവിതങ്ങൾ. പലർക്കും പ്രതീക്ഷയും, കരുത്തും കരുതലുമായി മുന്നോട്ട് പോകുകയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. ആസ്വാദനത്തിനൊപ്പം പച്ചയായ ജീവിതം യഥാർഥ്യങ്ങൾ കൂടി വരച്ചുക്കാട്ടുന്നതാണ് ഒരു കോടിയേ കോടികണക്കിന് ഹൃദയങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത്.

250-ാം എപ്പിസോഡിന്റെ ആഘോഷത്തിന് ‘ ഒരു കോടി കിലുക്കം’ എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് ഷോ ഡയറക്ടർ രാകേഷ് ട്വന്റിഫോറിനോട് പറഞ്ഞു. 250 എപ്പിസോഡുകളിലായി വന്ന 272 ൽ പരം മത്സരാർത്ഥികളെയും ഒരുമിച്ചുകൂട്ടിയാണ് ഒരു കോടി കിലുക്കം ഉത്സവമാക്കിയത്.

Read Also : സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ഒരുമിച്ചുള്ള ഏഴ് വർഷം; വസന്തത്തിന്റെ ഏഴാം നിറവിൽ ഫ്‌ളവേഴ്‌സ്

2 പാട്ടും നൃത്തവും കൊണ്ട് ആഘോഷമാക്കിയ ഒരു കോടി കിലുക്കം നാളെ രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ നീണ്ട് നിൽക്കും.

Story Highlights: flowers oru kodi 250 episodes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here