Advertisement

വിവാദങ്ങള്‍ക്കിടെ തൃശൂര്‍ പൂരത്തിലെ ആസാദി കുട ഒഴിവാക്കി

May 8, 2022
Google News 2 minutes Read
asadi umbrella with savarkkar pic was removed

വിവാദങ്ങള്‍ക്കിടെ തൃശൂര്‍ പൂരത്തിലെ ആസാദി കുട ഒഴിവാക്കി. കുടയില്‍ സ്വാതന്ത്ര്യ സമര നേതാക്കളുടെയും നവോത്ഥാന നായകരുടെയും ചിത്രങ്ങള്‍ക്കൊപ്പം വി ഡി സവര്‍ക്കറുടെ ചിത്രം കൂടി ഇടംപിടിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപി എംപിയായിരുന്നു ആസാദി കുട പുറത്തിറക്കിയത്. ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെട്ട നേതാക്കളുടെ ചിത്രങ്ങളാണ് കുടയിലെന്നായിരുന്നു പാറമേക്കാവിന്റെ വിശദീകരണം.

സവര്‍ക്കറുടെ ചിത്രം തൃശൂര്‍ പൂരത്തിനായുള്ള കുടയില്‍ ഇടംപിടിച്ചതോടെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. എഐഎസ്എഫും യൂത്ത് കോണ്‍ഗ്രസും സവര്‍ക്കറുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി പ്രതിഷേധിച്ചു. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നീക്കമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. വിമര്‍ശനവും വിവാദവും കടുത്തതോടെയാണ് ചമയപ്രദര്‍ശനത്തില്‍ നിന്ന് കുട ഒഴിവാക്കാനുള്ള തീരുമാനം.

Read Also : തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ചട്ടമ്പി സ്വാമികള്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ ചിത്രത്തിനൊപ്പമാണ് ആസാദി കുടയില്‍ വി ഡി സവര്‍ക്കറുടെ ചിത്രം ഇടംനേടിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. സംഭവത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ രാജനും സര്‍ക്കാരിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചിരുന്നു.

Story Highlights: asadi umbrella with savarkkar pic was removed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here