അഗ്നി സുരക്ഷാ ഉപകരണങ്ങളില്ല; 100 തൊഴിലാളികള്‍ക്ക് ആകെയുള്ളത് ഒരേയൊരു ഗേറ്റ്; മുണ്ട്ക തീപിടുത്തത്തെ കുറിച്ച് പൊലീസ്

ഡല്‍ഹി മുണ്ട്ക തീപിടുത്തത്തില്‍ എഫ്‌ഐആര്‍ പുറത്തുവിട്ട് പൊലീസ്. നൂറിലധികം തൊഴിലാളികള്‍
ജോലി ചെയ്യുന്ന നാല് നില കെട്ടിടത്തില്‍ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വേണ്ടി ഒരേയൊരു ഗേറ്റ് മാത്രമാണുണ്ടായിരുന്നത്. മാത്രമല്ല അഗ്നി രക്ഷാ ഉപകരണങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.
കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ വാടകയ്‌ക്കെടുത്ത നിര്‍മാണ യൂണിറ്റിന്റെ ഉടമകളായ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ ഉടമ മനീഷ് ലക്ര എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന് എന്‍ഒസി സര്‍ട്ടിഫിക്കറ്റും ഇല്ലായിരുന്നു.
സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതേസമയം തീപിടുത്ത ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.
Read Also: അമൃത് സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അവരുടെ ഡിഎന്‍എ പരിശോധന നടത്തുമെന്നും പറഞ്ഞു.
Story Highlights: One door for 100 employees police about mudka fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here