Advertisement

കൊച്ചിയിൽ 1500 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട

May 20, 2022
Google News 1 minute Read

കൊച്ചിയിൽ 1500 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. കോസ്റ്റ്ഗാർഡും ഡയറക്ടറേറ്റ് റെവന്യൂ ഇൻ്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ 220 കിലോ ഹെറോയിൻ പിടികൂടി. കൊച്ചിയിലെ രണ്ട് ബോട്ടുകളിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. ബോട്ടിൽ നിന്ന് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ള വിവരങ്ങൾ അറിവായിട്ടില്ല.

റവന്യൂ ഇൻ്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. അടുത്ത കാലത്തായി പിടിക്കപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.

Story Highlights: heroin seized kochi 1500 cr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here