ടെക്‌സാസിലെ സ്‌കൂളിൽ വെടിവയ്പ്പ്; 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു
May 25, 2022
1 minute Read

അമേരിക്കയിലെ ടെക്‌സാസിൽ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. സ്കൂളിൽ 18 കാരനായ തോക്കുധാരി വെടിയുതിർത്തതായി ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.
നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതെന്ന് കരുതുന്നുതായും ഗവർണ്ണർ പറഞ്ഞു.
ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. വെടിവയ്‌പ്പിൽ പരുക്കേറ്റവരെ പ്രദേശത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം വെടിവയ്‌പ്പുണ്ടായതിനെത്തുടർന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.
Story Highlights: 14 children and 1 teacher dead in Uvalde school shooting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement