Advertisement

പി സി ജോർജിന് ശാരീരിക അസ്വസ്ഥത; രക്തസമ്മർദത്തിൽ വ്യത്യാസം

May 25, 2022
Google News 1 minute Read

വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോർജിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടത്. രക്തസമ്മർദത്തിൽ വ്യത്യാസമുണ്ടെന്നും ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിർദേശിച്ചു.

തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കൊച്ചിയിലെത്തിയാണ് പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം പി സി ജോർജിനെ വൈദ്യ പരിശോധനക്ക് എത്തിക്കുകയായിരുന്നു. അതിന് ശേഷം ഫോർട്ട് പൊലീസിന് കൈമാറും. കൊച്ചിയിൽ നിന്നുള്ള പൊലീസ് വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.

പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ ഡിസിപിയുടെ വാഹനത്തില്‍ സിറ്റി എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Read Also: വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് ഇന്ന് നിര്‍ണായകം: ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

അതേസമയം ഹൈക്കോടതി നിർദേശം പാലിക്കുമെന്ന് പി സി ജോർജ് പ്രതികരിച്ചു. ഇപ്പോൾ കൂടതൽ പ്രതികരണങ്ങൾക്ക് ഇല്ല. ഇറങ്ങിയതിന് ശേഷം എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയുമെന്ന് മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ പിസി ജോർജ് മാധ്യങ്ങളോട് പറഞ്ഞു. വിദ്വേഷ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോടതിയുടെ വിലക്ക് ള്ളതിനാൽ മിണ്ടുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. വിലക്ക് മാറിയശേഷം മാധ്യമങ്ങളോടു സംസാരിക്കാമെന്നും പി സി ജോർജ് പ്രതികരിച്ചു.

Story Highlights: Physical Discomfort P C George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here