Advertisement

നൂറ് തികയ്ക്കുമെന്നതിൽ സംശയമില്ല; ആത്മവിശ്വാസം ഓരോ ദിവസം വർധിക്കുകയാണ് : ജോ ജോസഫ് ട്വന്റിഫോറിനോട്

May 28, 2022
Google News 2 minutes Read
jo joseph about thrikakkara bypol

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫ്. താൻ തുടക്കം മുതലേ തന്നെ വലിയ ആത്മവിശ്വാസത്തിലാണെന്നും ഓരോ ദിവസവും അത് ർധിക്കുകയാണെന്നും ജോ ജോസഫഅ ട്വന്റിഫോറിനോട് പറഞ്ഞു. ( jo joseph about thrikakkara bypol )

‘ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണവും സ്നേഹവും ആത്മവിശ്വാസം കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നില്ല. നൂറ് തികയ്ക്കുമെന്നതിൽ സംശയമില്ല. എതിർ സ്ഥാനാർത്ഥികളെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഇന്നും അന്നും വികസനത്തെ കുറിച്ച് മാത്രമാണ് ഞാൻ സംസാരിക്കുന്നത്. ദിശ മാറിപ്പോയതിൽ എനിക്ക് പങ്കില്ല’- ജോ ജോസഫ് പറഞ്ഞു.

അതേസമയം, വ്യാജ വിഡിയോ പ്രചാരണത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും തള്ളി പറഞ്ഞു. അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിൽ ജോ ജോസഫിന്റെ കുടുംബത്തിന് പിന്തുണയുണ്ടെന്നും ഉമാ തോമസ് പറഞ്ഞു.

ജോ ജോസഫിനെതിരായ വിഡിയോ ഫോർവേർഡ് ചെയ്യപ്പെടുന്നത് തെറ്റാണ്. ആരാണ് ഈ വ്യാജ വിഡിയോ നിർമിച്ചതെന്ന് കണ്ടെത്തണം. അവർക്ക് ശിക്ഷ കിട്ടണം. ഫോർവേർഡ് ചെയ്ത വ്യക്തികളെയല്ല, വിഡിയോ നിർമിച്ചവരെയാണ് പിടിക്കേണ്ടത്. ഡോക്ടർ ദയയുടെ കൂടെ ഒരുമിച്ച് നിൽക്കുകയാണ് ഞാൻ‌. മറ്റുള്ളവർക്ക് ഇത് തമാശയായിരിക്കാം. പക്ഷേ നമ്മളെ ബാധിക്കുന്നത് നമ്മുടെ ജീവിതമാണ്. ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഡോ. ദയയ്ക്ക് ഇത് തങ്ങളല്ല എന്ന് പറഞ്ഞാൽ തീർന്നു. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആ വിഡിയോയിലുള്ള വ്യക്തികൾക്ക് എത്രമാത്രം വേദനയുണ്ടാക്കും എന്നതും വേദനാജനകമാണ് – ഉമാ തോമസ് പറഞ്ഞു.

Story Highlights: jo joseph about thrikakkara bypol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here