Advertisement

ഫ്രഞ്ച് ഓപ്പൺ; ഡബിൾസിൽ രോഹൻ ബൊപ്പണ്ണ സെമിയിൽ

May 31, 2022
Google News 2 minutes Read

ഫ്രഞ്ച് ഓപ്പണിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ സെമി ഫൈനലിൽ. ഡബിൾസിൽ ബൊപ്പണ്ണയും നെതർലൻഡ് താരം മാത്‌വെ മിഡിൽകൂപ്പും ചേർന്ന സഖ്യമാണ് സെമിയിലെത്തിയത്. ബ്രിട്ടണിൻ്റെ ലോയ്ഡ് ഗ്ലാസ്പൂൾ, ഫിൻലൻഡിൻ്റെ ഹാരി ഹെലിയോവാര സഖ്യത്തെയാണ് 42കാരനായ ബൊപ്പണ്ണയും പങ്കാളിയും ചേർന്ന് വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ജയം. സ്കോർ 4-6, 6-4, 7-6 (10-3).

സെമിയിൽ എൽ സാൽവഡോർ താരം മാഴ്സലോ അരെവാലോ, നെതർലൻഡിൻ്റെ ജീൻ-ജൂലിയൻ റോജർ സഖ്യത്തെയാണ് ബൊപ്പണ്ണ-മിഡിൽകൂപ്പ് സഖ്യം നേരിടുക.

Story Highlights: Rohan Bopanna French Open Semis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here