Advertisement

സ്ത്രീകൾ രാവിലെയും പുരുഷന്മാർ വൈകുന്നേരവും വ്യായാമം ചെയ്യുന്നതാണോ ഉത്തമം? പഠനങ്ങൾ പറയുന്നത് ഇങ്ങനെ

June 3, 2022
Google News 2 minutes Read

സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യായാമത്തിനായി പ്രത്യേക സമയം ആവശ്യമാണോ എന്ന വിഷയത്തിൽ ധാരാളം പഠനങ്ങള്‍ നടക്കുന്നുണ്ട്.
സ്‌ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ ഏറ്റവും ഉത്തമമായ സമയം രാവിലെയും പുരുഷന്മാര്‍ക്ക് വൈകുന്നേരവുമാണെന്നാണ് ഫ്രണ്ടിയേഴ്‌സ് ഇൻ ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്‌ത്രീകള്‍ക്ക് വയര്‍, ഇടുപ്പ് എന്നിവിടങ്ങളിലുള്ള കൊഴുപ്പ് കൂടുതല്‍ ഇല്ലാതാക്കാന്‍ രാവിലെയുള്ള വ്യായാമം സഹായിക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്താൽ പുരുഷന്മാരുടെ ശരീരത്തിലെ എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ ഫലപ്രദമായി കുറയും. മാത്രമല്ല ശ്വസന പ്രക്രിയയും വ്യായാമത്തിലൂടെ സു​ഗമമാവും.

Read Also: വെറും വയറ്റിലെ വ്യായാമം; ഫലം ചെയ്യുമോ?

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വൈകുന്നേരങ്ങളിലെ വ്യായാമം ഹൃദ്രോഗ സാധ്യത, ക്ഷീണം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കുമെന്ന് ന്യൂയോർക്കിലെ സ്കിഡ്‌മോർ കോളജിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ ഫിസിയോളജിക്കൽ സയൻസ് വിഭാഗം പ്രൊഫസർ പോൾ ജെ ആർസിറോ വ്യക്തമാക്കുന്നു. 25നും 55നും ഇടയില്‍ പ്രായമുള്ള 30 സ്‌ത്രീകളും 26 പുരുഷന്മാരുമുള്ള ഒരു സംഘത്തിലാണ് പഠനം നടത്തിയത്. അവര്‍ പുകവലിക്കാത്തവരും പൂര്‍ണ ആരോഗ്യവാന്മാരും മിത വണ്ണമുള്ളവരുമായിരുന്നു. 12 ആഴ്‌ചയായിരുന്നു പഠനത്തിന്റെ കാവാലധി. പഠന സമയം പൂര്‍ത്തിയാക്കിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ശാരീരികവും മാനസികവുമായ ആരോഗ്യം എല്ലാവരിലും മെച്ചപ്പെട്ടതായി ഗവേഷകര്‍ കണ്ടെത്തി.

ശരീരത്തിന്‍റെ ഘടന, ശാരീരിക പ്രകടനം, ഹൃദയത്തിന്‍റെ ആരോഗ്യം, മാനസികാവസ്ഥ എന്നിവയെ നിര്‍ണയിക്കുന്നത് ദിവസത്തിലെ വ്യായാമ സമയം ആണെന്നും ആര്‍സിറോ പറഞ്ഞു. വയറിലെ കൊഴുപ്പ്, രക്തസമ്മര്‍ദം എന്നിവ ഇല്ലാതാക്കാനായി സ്‌ത്രീകള്‍ രാവിലെയും ഹൃദയാരോഗ്യം, മെറ്റബോളിക് ഹെല്‍ത്ത്, എന്നിവ മെച്ചപ്പെടുത്താന്‍ താല്‍പര്യമുള്ള പുരുഷന്മാര്‍ വൈകുന്നേരവും വ്യായാമ സമയം ചിട്ടപ്പെടുത്തുന്നതാണ് നല്ലതെന്നും ആര്‍സിറോ വ്യക്തമാക്കി.

Story Highlights: Is it better for women to exercise in the morning and men in the evening?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here