Advertisement

തൃക്കാക്കര ഈസ്റ്റില്‍ പ്രതീക്ഷ വച്ച് എല്‍ഡിഎഫ്; അടിയൊഴുക്കുകള്‍ ഇങ്ങനെ

June 3, 2022
Google News 1 minute Read

രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ തൃക്കാക്കരയിലേത് അഭിമാനപോരാട്ടമാണെന്ന് നേതാക്കള്‍ ധൈര്യത്തോടെ പ്രസ്താവിച്ചുകഴിഞ്ഞു. യുഡിഎഫിന്റെ ഉറച്ച കോട്ട തകര്‍ക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ എല്‍ഡിഎഫ് പ്രതീക്ഷ വയ്ക്കുന്നത് മുന്‍സിപ്പാലിറ്റി മേഖലകളിലാണ്. കെ റെയില്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നഗരമേഖലകളില്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്.

തൃക്കാക്കര ഈസ്റ്റിലാണ് പ്രതീക്ഷകളേറെയും. കടവന്ത്രയില്‍ പോളിംഗ് കുറഞ്ഞത് എല്‍ഡിഎഫിനെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. യുഡിഎഫ് ശക്തി കേന്ദ്രമായ ഇടപ്പള്ളിയിലടക്കം ലഭിക്കുന്ന വോട്ട് തൃക്കാക്കര ഈസ്റ്റിലടക്കം മറികടക്കാനായാല്‍ ജോ ജോസഫിന് ജയിച്ചുകയറാം. എന്നാല്‍ ശക്തികേന്ദ്രങ്ങളില്‍ കടുത്ത പ്രതിരോധമുയര്‍ത്തുമെന്നാണ് യുഡിഎഫ് പറയുന്നത്.

ഇടപ്പള്ളിയിലെ 21 ബൂത്തുകളിലാണ് ആദ്യം വോട്ടെണ്ണുക. രണ്ടാം റൗണ്ടില്‍ മാമംഗലവും പാലാരിവട്ടവുമാണ് കൗണ്ടിംഗ് ടേബിളിലെത്തുക. അഞ്ചുമല,പോണേക്കര വോട്ടുകളാണ് പിന്നാലെ എണ്ണുക. പാലാരിവട്ടം, മാമംഗലം ഭാഗത്തെ ചില വോട്ടുകള്‍ മൂന്നാം റൗണ്ടില്‍ ഉള്‍പ്പെടും. ചളിക്കവട്ടം, പാലാരിവട്ടത്തെ അവശേഷിക്കുന്ന വോട്ടുകള്‍, തമ്മനം, കാരണക്കോടം പ്രദേശങ്ങളിലെ വോട്ടുകളാണ് നാലാം റൗണ്ടില്‍ എണ്ണുക. പൊന്നുരുന്നി, വൈറ്റില വോട്ടുകള്‍ അഞ്ചാം റൗണ്ടില്‍ ടേബിളിലെത്തും. ആദ്യ അഞ്ച് റൗണ്ടുകള്‍ എണ്ണുന്നതോടെ ട്രെന്‍ഡുകള്‍ കൃത്യമായി മനസിലാക്കാന്‍ സാധിക്കും.

വെറ്റിലയിലെ ശേഷിക്കുന്ന ബൂത്തുകളും കലൂരും ആറാം റൗണ്ടില്‍ കൗണ്ടിംഗ് ടേബിളിന് മുന്നിലേക്കെത്തും. ഏഴാം റൗണ്ടില്‍ എളംകുളം മേഖലയിലെ വോട്ടുകളും എട്ടാം റൗണ്ടില്‍ കടവന്ത്രയിലെ വോട്ടുകളും എണ്ണും.

മരോട്ടിച്ചുവട്, പടമുഗള്‍ മേഖലകളിലെ വോട്ടുകളാണ് പത്താം റൗണ്ടില്‍ എണ്ണുക. തുതിയൂര്‍, കൊല്ലംകുടിമുകള്‍, തെങ്ങോട്, കാക്കനാട് വോട്ടുകള്‍ എണ്ണുന്നത് പതിനൊന്നാം റൗണ്ടിലാണ്. അവസാന റൗണ്ടില്‍ ചിറ്റേത്തുകരയിലേയും മാവിലേപുരത്തേയും ഉള്‍പ്പെടെ 8 ബൂത്തുകള്‍ കൂടി എണ്ണിക്കഴിയുന്നതോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

Story Highlights: ldf confident thrikkakara election result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here