Advertisement

ആശ്വാസം; ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരണം

June 7, 2022
Google News 2 minutes Read

ഇന്ത്യയിലും കുരങ്ങുപനിയെത്തിയെന്ന സംശയത്തിന് കാരണമായ ഗാസിയാബാദിലെ സംഭവത്തില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തിന് ആശ്വാസം. ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. (5-year-old girl with suspected monkeypox infection tests negative)

ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയാണെന്ന സംശയം രാജ്യത്താകെ ആശങ്ക പടര്‍ത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതാണ് ആശങ്കയ്ക്ക് കാരണമായത.് കുട്ടിക്കും ബന്ധുക്കള്‍ക്കും വിദേശ യാത്രാ പശ്ചാത്തലമില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

അമേരിക്കയിലടക്കം വിവിധ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ രോഗത്തിനെതിരെ കടുത്ത ജാഗ്രത പാലിച്ചുവരികയാണ്. യുഎഇയിലും രോഗം അതിവേഗം പടരുകയാണ്. മെയ് 24 വരെ 240 കുരങ്ങുപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുള്ളത്.

Story Highlights: 5-year-old girl with suspected monkeypox infection tests negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here