നയൻസ്-വിഘ്നേഷ് വിവാഹം; എക്സ്ലൂസിവ് ചിത്രങ്ങൾ പുറത്ത്

നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിൻ്റെ എക്സ്ലൂസിവ് ചിത്രങ്ങൾ പുറത്ത്. വിവാഹത്തിൻ്റെ ചിത്രീകരണാവകാശം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനായതിനാൽ വിവാഹച്ചടങ്ങിൻ്റെ ചിത്രങ്ങൾ അപൂർവമായി മാത്രമേ പുറത്തുവരുന്നുള്ളൂ.


ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക. ഷാരൂഖ് ഖാൻ, രജനികാന്ത് തുടങ്ങി വമ്പൻ താരനിരയാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. സംവിധായകൻ ഗൗതം മേനോനാണ് വിവാഹച്ചടങ്ങുകളുടെ സംവിധാനം നിർവഹിക്കുന്നത്.


Story Highlights: Nayanthara Vignesh Shivan wedding pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here