Advertisement

ടൂറിസം വകുപ്പിന്റെ സൈൻ ബോർഡ് ഇടിച്ചു തകർത്ത കാർ ഉടമയെ പൊലീസ് കണ്ടെത്തി

June 14, 2022
Google News 2 minutes Read

കോവളം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ടൂറിസം വകുപ്പിന്റെ സൈൻ ബോർഡ് ഇടിച്ചു തകർത്ത കാർ ഉടമയെ പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ 23-ാംതീയതിയാണ് കോവളം ജംഗ്ഷനിലെ ടൂറിസം വകുപ്പിന്റെ സൈൻ ബോർഡ് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ടൂറിസം ഇൻഫർമേഷൻ ഓഫീസർ പ്രേംഭാസ് കോവളം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസി. ടൂറിസം ഓഫീസർ സാബുവിനോട് കോവളം പൊലീസ് റിപ്പോർട്ട് തേടുകയും ചെയ്തു. പൊലീസ് സി.സി ടിവി കാമറ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിൽ സ്കോഡ കാർ ആണെന്ന് തിരിച്ചറിഞ്ഞത്.

Read Also: കോവളം സംഭവം; ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ; നേരത്തെയും മോശപ്പെട്ട അനുഭവങ്ങൾ പൊലീസിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് സ്വീഡിഷ് വിനോദസഞ്ചാരി

തുടർന്ന് ടൂറിസം വകുപ്പിന്റെ സൈൻ ബോർഡ് ഇടിച്ചു തകർത്ത കാർ ഉടമയെ കോവളം പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ടൂറിസം വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൻമേലാണ് കാർ ഉടമയെ മടക്കി അയച്ചത്.

Story Highlights: car owner arrested for damaging Kerala Tourism Departments sign board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here