15,360 രൂപ അടയ്‌ക്കേണ്ട, ആ സന്ദേശം വ്യാജമാണ് [ 24 Fact Check ]

റെജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ വേണ്ടി 15,360 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ പേരിൽ ഒരു അപേക്ഷാ നിർദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ( tele communication department fact check )
പണം അടച്ചതിന് ശേഷം റെജിസ്‌ട്രേഷൻ നമ്പർ ലഭിക്കുന്നതിനായി അപേക്ഷിക്കുന്നവർ തന്റെ വോട്ടർ കാർഡോ ആധാർ കാർഡോ സമർപ്പിക്കണമെന്നാണ് അപേക്ഷ ഫോമിൽ പറയുന്നത്.
Read Also: റഷ്യയിൽ നടന്ന പീരങ്കി മത്സരത്തിൽ ഇന്ത്യൻ സൈന്യം വിജയിച്ചോ ? [ 24 Fact Check ]
എന്നാൽ ഈ രേഖ വ്യാജമാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ ഒരു പേയ്‌മെന്റും തേടുന്നില്ല എന്നും സൈബർ തട്ടിപ്പുകളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് വ്യക്തമാക്കി. വാർത്ത തള്ളി പ്രസ് ഇൻഫർമേഷൻ ബ്യൂറോയും രംഗത്ത് വന്നിട്ടുണ്ട്.
Story Highlights: tele communication department fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here