ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (19-6-22)

അഗ്നിപഥ്; സംസ്ഥാനത്തും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡിജിപി സര്‍ക്കുലര്‍
അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ചില സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കി.
എം.പിയെന്ന പരിഗണനപോലും കാണിക്കാതെ പൊലീസ് ബലം പ്രയോഗിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തിയെന്ന് എ.എ.റഹീം എംപി പറഞ്ഞു
അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് സൈനിക മേധാവികൾ. അഗ്നിപഥ് സേനയ്ക്ക് അനിവാര്യമായ പരിഷ്‌കരണമെന്ന് സൈനിക മേധാവികൾ പറഞ്ഞു. സൈന്യത്തിന്റെ കാര്യക്ഷമതയ്ക്ക് പ്രായം ഒരു പ്രധാന ഘടകമാണ്.
കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യം; പ്രധാനമന്ത്രി
സേനയിൽ പരിഷ്കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ വ്യോമസേന പ്രസിദ്ധീകരിച്ചു. 17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
മതിയായ തെളിവില്ല; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു
തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിച്ചു.ഇവര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിശദീകരിച്ചാണ് നടപടി
അഗ്നിപഥ് പ്രതിഷേധം: ഗൂഢാലോചന പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ്
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഗൂഢാലോചന പരിശോധിക്കാൻ രാജ്യവ്യാപക അന്വേഷണം. കേന്ദ്ര ഇന്റലിജൻസാണ് ഗൂഢാലോചന അന്വേഷിക്കുന്നത്.
Agneepath : അഗ്നിപഥ് പ്രതിഷേധം; 2000 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് റെയിൽവേ; ട്രെയിൻ ഗതാഗതം താറുമാറായി
അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ താറുമാറായി ട്രെയിൻ ഗതാഗതം. 369 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ അറിയിച്ചു
Story Highlights: todays headlines (19-6-22)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here