യുഎസില്‍ വീണ്ടും വെടിവയ്പ്പ്; 15കാരി കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

ഞായറാഴ്ച വാഷിങ്ടണ്‍ ഡിസിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.(shooting in washington one dead)
15 വയസുകാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പുണ്ടായ സാഹചര്യം സംബന്ധിച്ച് പൊലീസ് വിശദീകരിച്ചിട്ടില്ല. വൈറ്റ് ഹൗസില്‍ നിന്ന് രണ്ട് മൈല്‍ ദൂരം മാത്രമാണ് വെടിവയ്പ്പുണ്ടായ സ്ഥലം. വാഷിങ്ടണിന്റെ ഹൃദയഭാഗത്താണ് സംഭവമുണ്ടായത്.
Read Also: അമേരിക്കയിലെ പള്ളിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്
വെള്ളക്കാര്‍ അടിമകളാക്കി വച്ചിരുന്ന ആഫ്രിക്കന്‍ അമേരിക്കക്കാരുടെ മോചനത്തിന്റെ അനുസ്മരണം ആഘോഷിക്കുന്ന ചടങ്ങിലാണ് വെടിവയ്പ്പ് നടന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്ന ശ്രമങ്ങള്‍ക്കിടെയാണ് പൊലീസുകാരന് പരുക്കേറ്റത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ യുഎസിലുണ്ടാകുന്ന വെടിവയ്പ്പില്‍ ഏറ്റവും ഒടുവിലത്തേതാണിത്.
Story Highlights: shooting in washington one dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here